കൊറോണ : PSGയുടെ മത്സരം മാറ്റി

കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന PSG vs Strasbourg മത്സരം മാറ്റിവെച്ചു. മത്സരം ഇനി എന്ന് നടക്കുമെന്ന് ലീഗ് വൺ അധികൃതർ അറിയിച്ചിട്ടില്ല. മത്സരത്തിനായി ഇരു ടീമുകളും സ്ക്വോഡുകൾ വരെ പ്രഖ്യാപിച്ച ശേഷമാണ് കളി മാറ്റി വെച്ചിരിക്കുന്നത്.

മത്സരത്തിന് വേദിയാവേണ്ടിയിരുന്ന അൽസാസിൽ (Alsace) വെള്ളിയാഴ്ച വരെ 49 പേർക്ക് കോവിഡ് 19 വൈറസ് ബാധിച്ചിട്ടുണ്ട് എന്നാണ് കണക്ക്. അതിനെ തുടർന്ന് അവിടെ നടക്കേണ്ട എല്ലാ പൊതു ചടങ്ങുകളും മാറ്റിവെച്ചിരിക്കുകയാണ്. ഫ്രഞ്ച് കായിക മന്ത്രി റൊക്സന മരസിനേനു കോവിഡ് 19 സംബന്ധിച്ച പ്രശ്നങ്ങൾ നിലവിൽ ലീഗ് മത്സരങ്ങളെ ബാധിക്കില്ലെന്ന് പറഞ്ഞ് രണ്ട് ദിവസത്തിനകമാണ് മത്സരം മാറ്റിവെക്കേണ്ടി വന്നിരിക്കുന്നത് എന്നത് ശ്രദ്ദേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *