ലാസ് പാൽമാസിനോട് പൊട്ടി,125ാം വാർഷികത്തിൽ മുട്ടൻ പണി

ലാ ലിഗയിൽ FC ബാഴ്സലോണക്ക് പരാജയം. ലാൽ പാൽമാസാണ് അവരെ 2-1ന് പരാജയപ്പെടുത്തിയത്. ബാഴ്സക്കായി റാഫീഞ്ഞ ഗോൾ നേടിയപ്പോൾ ലാസ് പാൽമാസിൻ്റെ ഗോളുകൾ സാൻഡ്രോ, ഫാബിയോ സിൽവ എന്നിവരുടെ വകയായിരുന്നു. 38 വർഷത്തിനിടെ ആദ്യമായാണ് ബാഴ്സ ലാസ് പാൽമാസിനോട് തോൽക്കുന്നത്.

ഈ മത്സരം പരാജയപ്പെട്ടതോടെ ലാ ലിഗയിൽ ബാഴ്സ കളിച്ച അവസാന 3  മത്സരങ്ങളിൽ 2ലും തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. ഈ 3 കളികളിൽ നിന്നും ബാഴ്സക്ക് ആകെ നേടാനായത് ഒരേയൊരു പോയിൻ്റാണ്. ഏതായാലും ബാഴ്സലോണ വീണ്ടും പോയിൻ്റ് ഡ്രോപ് ചെയ്തത് റയലിനിന് ഒന്നാം സ്ഥാനം പിടിക്കാനുള്ള വഴി തുറന്നിടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *