ബാഴ്സയിലെ ഫേവറേറ്റ് റെക്കോർഡ് ഏത്? മനസ്സ് തുറന്ന് മെസ്സി!
എഫ്സി ബാഴ്സലോണക്ക് വേണ്ടി ദീർഘകാലം കളിച്ച അവരുടെ ഇതിഹാസമാണ് ലയണൽ മെസ്സി. ബാഴ്സയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം മെസ്സിയാണ്. നിലവിൽ 125 ആം ആനിവേഴ്സറി സെലിബ്രേഷൻ ബാഴ്സ നടത്തുന്നുണ്ട്. ഈ ചടങ്ങിലേക്ക് മെസ്സിയെ ക്ഷണിച്ചിരുന്നുവെങ്കിലും വരാൻ സാധിക്കില്ലെന്ന് മെസ്സി അറിയിക്കുകയായിരുന്നു. പകരം ഇതുമായി ബന്ധപ്പെട്ട അഭിമുഖം മെസ്സി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
ബാഴ്സയിലെ ഫേവറേറ്റ് റെക്കോർഡ് ഏതാണ് എന്ന് മെസ്സിയോട് ചോദിക്കപ്പെടുന്നുണ്ട്.സെക്സ്ടപിൾ എന്നാണ് അദ്ദേഹം മറുപടി നൽകിയിട്ടുള്ളത്.2009ലായിരുന്നു ബാഴ്സ സെക്സ്ടപിൾ പൂർത്തിയാക്കിയത്. അതായത് സാധ്യമായ ആറ് കിരീടങ്ങളും നേടുന്നതിനെയാണ് സെക്സ്ടപിൾ എന്ന് പറയുന്നത്.മെസ്സി പറഞ്ഞത് ഇങ്ങനെയാണ്.
” ബാഴ്സലോണക്കൊപ്പം സെക്സ്ടപിൾ നേടിയ വർഷമാണ് എന്റെ ഫേവറേറ്റ് റെക്കോർഡ്.ആ വർഷം ഞാൻ എല്ലാം ആസ്വദിച്ചിരുന്നു. ഓരോ മത്സരവും ട്രെയിനിങ്ങുകളും ഓരോ ദിവസവും ഞാൻ ആസ്വദിച്ചിരുന്നു. റിസൾട്ടിന്റെ കാര്യത്തിൽ വളരെയധികം കോൺഫിഡൻസോടുകൂടിയായിരുന്നു അന്ന് ഞങ്ങൾ ഇറങ്ങിയിരുന്നത്. എപ്പോൾ കിരീടങ്ങൾ നേടും എന്നുള്ളത് മാത്രമായിരുന്നു അന്നത്തെ ചോദ്യം. സത്യം പറഞ്ഞാൽ ഞാൻ അന്ന് എല്ലാം ആസ്വദിച്ചിരുന്നു. ഞങ്ങളെല്ലാവരും അന്ന് അതെല്ലാം എൻജോയ് ചെയ്തിട്ടുണ്ട് “ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.
നിലവിൽ അമേരിക്കയിലാണ് മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്.ഇനി യൂറോപ്പ്യൻ ഫുട്ബോളിലേക്ക് ഒരു മടക്കമില്ല എന്ന കാര്യം മെസ്സി തന്നെ അറിയിച്ചിരുന്നു.അതുകൊണ്ടുതന്നെ ബാഴ്സ ജേഴ്സിയിൽ ഇനി നമുക്ക് മെസ്സിയെ കാണാൻ കഴിയില്ല.ഭാവിയിൽ മറ്റേതെങ്കിലും റോളിൽ അദ്ദേഹം ക്ലബ്ബിലേക്ക് തിരിച്ചെത്തുമോ എന്നതു മാത്രമാണ് ഇനി ആരാധകർക്ക് അറിയേണ്ടത്.