ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന വേൾഡ് കപ്പിനോ? സാധ്യതകൾ തെളിയുന്നു!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന വിജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ പെറുവിനെ പരാജയപ്പെടുത്തിയത്.ലൗറ്ററോ മാർട്ടിനസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്.ഈ ഗോളിന് അസിസ്റ്റ് നൽകിയത് ലയണൽ മെസ്സിയാണ്.

നിലവിൽ അടുത്ത വേൾഡ് കപ്പിന് യോഗ്യത നേടുന്നതിന്റെ തൊട്ടരികിലാണ് അർജന്റീന ഇപ്പോൾ ഉള്ളത്. പോയിന്റ് പട്ടികയിൽ അർജന്റീന ഒന്നാം സ്ഥാനത്താണ്.12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ നേടിക്കൊണ്ട് 25 പോയിന്റാണ് അർജന്റീനക്ക് ഉള്ളത്. രണ്ടാം സ്ഥാനത്ത് ഉറുഗ്വയാണ്. 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് അവർക്കുള്ളത്.അതേസമയം ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 18 പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം.

ഇന്ന് നടന്ന മത്സരത്തിൽ ബ്രസീൽ സമനില വഴങ്ങിയിരുന്നു.ഉറുഗ്വക്കെതിരെ വിജയിക്കാൻ സാധിച്ചിരുന്നുവെങ്കിൽ ബ്രസീലിന് രണ്ടാം സ്ഥാനത്തേക്ക് എത്താൻ സാധിക്കുമായിരുന്നു.എന്നാൽ അതിനുള്ള അവസരം ബ്രസീൽ പാഴാക്കി. ഒരു ടീമിനെ വേൾഡ് കപ്പ് യോഗ്യത നേടണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് 27 പോയിന്റ്കൾ എങ്കിലും നേടേണ്ടി വരും. അത് പ്രകാരം അർജന്റീനക്ക് ഒരു വിജയം നേടിക്കഴിഞ്ഞാൽ അടുത്ത വേൾഡ് കപ്പ് യോഗ്യത ഉറപ്പിക്കാൻ സാധിക്കും.

ഇനി മാർച്ച് മാസത്തിൽ നടക്കുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ഉറുഗ്വയും ബ്രസീലുമാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരത്തിൽ ഏതെങ്കിലും ഒന്നിൽ വിജയിച്ചാൽ അർജന്റീനക്ക് യോഗ്യത ഉറപ്പിക്കാൻ സാധിക്കും.ബ്രസീലിനെതിരെ രണ്ടാമത്തെ മത്സരമാണ് നടക്കുക.ഉറുഗ്വയെ തോൽപ്പിച്ച് ബ്രസീലിനെയും തോൽപ്പിച്ചാൽ അർജന്റീനക്ക് വേൾഡ് കപ്പ് യോഗ്യത 100% ഉറപ്പിക്കാൻ സാധിക്കും. അർജന്റീന അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ അത് സാധ്യമാക്കുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ട കാര്യം.

അതായത് ബ്രസീലിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ അർജന്റീനക്ക് വേൾഡ് കപ്പ് യോഗ്യത ലഭിക്കും.നിലവിൽ ബ്രസീൽ ഒരല്പം ബുദ്ധിമുട്ടേറെ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്റർനാഷണൽ ബ്രേക്കിലെ രണ്ടു മത്സരങ്ങളിലും ബ്രസീൽ സമനില വഴങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *