പരിക്ക്, അർജന്റീന ടീമിൽ മാറ്റം വരുത്തി സ്‌കലോണി

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു പരാഗ്വ അർജന്റീനയെ തോൽപ്പിച്ചത്.അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അർജന്റീന വിജയിച്ചിട്ടുള്ളത്.ഇത് ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യമാണ്.

പരിക്ക് ഇപ്പോൾ അർജന്റീനക്ക് വലിയ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.റൊമേറോ,ടാഗ്ലിയാഫികോ എന്നിവരെ പരിക്ക് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ നഹുവെൽ മൊളീനയും പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ടീമിൽ മാറ്റം വരുത്താൻ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി നിർബന്ധിതനായിട്ടുണ്ട്.മൊളീനയുടെ പകരം ജൂലിയാനോ സിമയോണിയെയാണ് അദ്ദേഹം ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഡിയഗോ സിമയോണിയുടെ ഇളയ മകനാണ് ജൂലിയാനോ സിമയോണി.അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന ജൂലിയാനോ അർഹിച്ച സ്ഥാനം തന്നെയാണ് കൈക്കലാക്കിയിട്ടുള്ളത്. അടുത്ത മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ.ആ മത്സരത്തിൽ വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്നതാണ് അർജന്റീനയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *