CR7ന്റെ ബൈസിക്കിൾ കിക്ക് ഗോൾ,അത്ഭുതം പ്രകടിപ്പിച്ച് പോർച്ചുഗീസ് സൂപ്പർതാരങ്ങൾ!
ഇന്നലെ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ 5 ഗോളുകൾക്കാണ് അവർ പോളണ്ടിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തിളങ്ങിയിരുന്നു.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.
ഒരു ബൈസിക്കിൾ കിക്ക് ഗോൾ നേടാൻ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്.ഈ പ്രായത്തിലും റൊണാൾഡോ നേടിയ അക്രോബാറ്റിക്ക് ഗോൾ പലരിലും അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. പോർച്ചുഗീസ് സൂപ്പർ താരങ്ങളായ റഫയേൽ ലിയാവോ,ബ്രൂണോ ഫെർണാണ്ടസ് എന്നിവർ മത്സരശേഷം ഈ ഗോളിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.ലിയാവോ പറഞ്ഞത് ഇങ്ങനെയാണ്.
” ഇന്നത്തെ ഏറ്റവും മികച്ച ഗോൾ റൊണാൾഡോയുടെത് തന്നെയാണ്. ഞങ്ങൾ മികച്ച രൂപത്തിൽ കളിക്കുമ്പോൾ എല്ലാവരും തിളങ്ങും.ക്രിസ്റ്റ്യാനോക്ക് ഇരട്ട ഗോളുകൾ പൂർത്തിയാക്കാൻ സാധിച്ചു.ബ്രൂണോയും നെറ്റോയും ഗോളുകൾ നേടി.ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഞങ്ങളെല്ലാവരും ഹാപ്പിയാണ് ” ഇതാണ് ലിയാവോ പറഞ്ഞിട്ടുള്ളത്.
അതേസമയം ബ്രൂണോ ഫെർണാണ്ടസ് അതേക്കുറിച്ച് സംസാരിച്ചത് ഇങ്ങനെയാണ്. “എല്ലാ ഗോളുകളും മനോഹരമായിരുന്നു. പക്ഷേ ബൈസിക്കിൾ കിക്ക് ഗോൾ ഒരു സ്പെഷ്യൽ ഫ്ലേവറാണ്.അത്തരം ഗോളുകൾ നേടുക എന്നത് ബുദ്ധിമുട്ടാണ്.അങ്ങനെ ഒരുപാട് ഗോൾ ഒന്നും നമുക്ക് കാണാൻ കഴിയില്ല. അത്തരം ഗോളുകൾ നേടണമെങ്കിൽ നല്ല കായിക ശേഷി നമുക്ക് വേണം.പക്ഷേ റൊണാൾഡോയിൽ നിന്നും നമ്മൾ ഇത് ഒരുപാട് തവണ കണ്ടതാണ് ” ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.
മികച്ച പ്രകടനമാണ് റൊണാൾഡോ ഈ സീസണിലും നടത്തിക്കൊണ്ടിരിക്കുന്നത്. പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ആകെ 135 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഈ നേഷൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോ തന്നെയാണ്.