റൊമേറോയെ കാവൽ നിർത്തി യുണൈറ്റഡ് ഇന്നിറങ്ങുന്നു!

അവസരങ്ങൾ കുറവാണെങ്കിലും കിട്ടുന്ന അവസരങ്ങൾ എല്ലാം തന്നെ ഒരുപരിധി വരെ ഭംഗിയായി സൂക്ഷിക്കാൻ യുണൈറ്റഡ് ഗോൾകീപ്പർ സെർജിയോ റോമെറോക്ക് സാധിക്കാറുണ്ട്. അതിന് തെളിവായിരുന്നു എഫ്എ കപ്പിലെ യുണൈറ്റഡിന്റെ പ്രകടനം. എഫ്എ കപ്പിൽ ഗ്രൂപ്പ്‌ ഘട്ടങ്ങളിൽ ഒക്കെ റോമെറോയുടെ മികവിൽ മുന്നേറാൻ യുണൈറ്റഡിന് സാധിച്ചിരുന്നു. എന്നാൽ സെമി ഫൈനലിൽ ചെൽസിയോട് യുണൈറ്റഡ് തോൽവി അറിഞ്ഞത് ഗോൾകീപ്പർ ഡിഗിയയുടെ മോശം പ്രകടനത്തിനാലായിരുന്നു. അത്കൊണ്ട് തന്നെ ഇന്ന് നടക്കുന്ന യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ റോമെറോയെ തന്നെ ഗോൾകീപ്പർ സ്ഥാനത്തേക്കു നിയോഗിക്കാനാണ് സോൾഷ്യാർ ആലോചിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. യൂറോപ്പ ലീഗിലെ ആകെ പത്ത് മത്സരങ്ങളിൽ എട്ടിലും വലകാത്തത് റോമെറോ ആണ്. താരത്തിന്റെ അഭാവത്തിലെ ഒരു മത്സരത്തിൽ യുണൈറ്റഡ് തോൽക്കുകയും ചെയ്തിരുന്നു. അന്ന് വലകാത്തത് ലീഗ്രാന്റ് ആയിരുന്നു.

ഏതായാലും യൂറോപ്പ ലീഗിൽ ഒരുപാട് മുന്നേറാൻ തങ്ങൾക്ക് ആവുമെന്ന് ഈ അർജന്റൈൻ താരം പ്രത്യാശ പ്രകടിപ്പിച്ചു. ” അർജന്റീനയിലെ ഒരു പ്രയോഗമാണ് Vido o muerte. ഇതിനർത്ഥം ജീവൻ മരണ പോരാട്ടം എന്നാണ്.അതുപോലൊരു മരണക്കളിയാണ് ഇന്ന്. നിങ്ങൾ വിജയിക്കുകയാണെങ്കിൽ നിങ്ങൾക്ക് പുരോഗതിയുണ്ട്. തോൽക്കുകയാണെങ്കിൽ വീട്ടിലേക്ക് മടങ്ങാം. ഒരു മത്സരത്തിൽ എന്തും വേണമെങ്കിൽ സംഭവിക്കാം. നിങ്ങൾ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനനുസരിച്ച് കാലുകൾ കൊണ്ട് പ്രതികരിക്കുകയും വേണം. ഞങ്ങളുടെ കൂടെയുള്ള ഒരു കളത്തിൽ ബുദ്ദിമുട്ടിയാൽ എല്ലാവരും അദ്ദേഹത്തിന് പിന്തുണ നൽകും. അങ്ങനെ ഞങ്ങൾ അത് തരണം ചെയ്യുന്നു. ഞങ്ങൾ എല്ലാവരും കഠിനാദ്ധ്യാനം ചെയ്യുന്നുണ്ട്. മറ്റൊരു യൂറോപ്പ ലീഗിന്റെ ഫൈനലിൽ എത്താൻ ഞങ്ങൾക്ക് കഴിയുമെന്നാണ് എല്ലാരും വിശ്വസിക്കുന്നത് ” റോമെറോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *