ഇത് താരങ്ങൾ തമ്മിലുള്ള യുദ്ധമല്ല: ബാഴ്സ-ബയേൺ പോരാട്ടത്തെക്കുറിച്ച് ഫ്ലിക്ക്!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരു വമ്പൻ മത്സരമാണ് ഇനി ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. കരുത്തരായ ബാഴ്സയും ബയേണും തമ്മിലാണ് ഏറ്റുമുട്ടുന്നത്. വരുന്ന ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.ബാഴ്സലോണയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
നിരവധി സൂപ്പർ താരങ്ങൾ ഈ മത്സരത്തിൽ അണിനിരക്കും. ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് രണ്ട് സ്ട്രൈക്കർമാരുടെ പോരാട്ടത്തിലേക്കാണ്. ബാഴ്സക്ക് വേണ്ടി റോബർട്ട് ലെവൻഡോസ്ക്കിയും ബയേണിന് വേണ്ടി ഹാരി കെയ്നും ഗോളടിച്ച് കൂട്ടുന്ന ഒരു സമയമാണ് ഇത്.ആർക്കായിരിക്കും ഈ മത്സരത്തിൽ തിളങ്ങാനാവുക എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.
എന്നാൽ ഇത് താരങ്ങൾ തമ്മിലുള്ള മത്സരമല്ല എന്ന് ബാഴ്സയുടെ പരിശീലകനായ ഫ്ലിക്ക് പറഞ്ഞിട്ടുണ്ട്.ടീമുകൾ തമ്മിലുള്ള മത്സരത്തിനാണ് മുൻഗണന നൽകേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇത് താരങ്ങൾ തമ്മിലുള്ള പോരാട്ടമോ യുദ്ധമോ അല്ല.ഇത് ടീമുകൾ തമ്മിലുള്ള മത്സരമാണ്.ലെവ ഗോളടിച്ചാൽ ഞാൻ വളരെയധികം സന്തോഷവാനായിരിക്കും.ടീമുമായി അദ്ദേഹം വളരെയധികം കണക്ടഡ് ആണ്. ഇതൊരിക്കലും കെയ്നും ലെവയും തമ്മിലുള്ള മത്സരമല്ല. ബാഴ്സയും ബയേണും തമ്മിലുള്ള മത്സരമാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” ഇതാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് ബയേണിനോട് ഒരുപാട് വലിയ തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നവരാണ് ബാഴ്സ.പക്ഷേ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല.തകർപ്പൻ ഫോമിലാണ് ബാഴ്സ കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ബാഴ്സ ബയേണിനോട് പ്രതികാരം തീർക്കും എന്നാണ് ആ രാത്രികൾ പ്രതീക്ഷിക്കുന്നത്.