ഒരുപാട് പേരെ ഫുട്ബോളിലേക്ക് ആകർഷിച്ചത് ക്രിസ്റ്റ്യാനോ,പക്ഷേ : എതിർ താരം പറയുന്നു!
ഇന്ന് യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ സ്കോട്ട്ലാൻഡ് ആണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈയൊരു മത്സരം നടക്കുക.സ്കോട്ട്ലാന്റിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. നേരത്തെ പോർച്ചുഗലിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു.
സൂപ്പർ താരം റൊണാൾഡോ ഇന്നത്തെ മത്സരത്തിലും സ്റ്റാർട്ട് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ക്രിസ്റ്റ്യാനോയെ കുറിച്ച് ചില കാര്യങ്ങൾ സ്കോട്ടിഷ് താരമായ ചെ ആഡംസ് പറഞ്ഞിട്ടുണ്ട്.ഒരുപാട് പേർ ഫുട്ബോളിനെ ഇഷ്ടപ്പെടാൻ കാരണം റൊണാൾഡോയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ അദ്ദേഹത്തെ തടയേണ്ടതുണ്ട് എന്നും ആഡംസ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” പല ആളുകളും ഫുട്ബോളിനെ ഇഷ്ടപ്പെടാൻ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്.അദ്ദേഹം ഒരു ഫന്റാസ്റ്റിക് ആയിട്ടുള്ള താരമാണ്. പക്ഷേ ഈ മത്സരത്തിൽ ഞങ്ങൾ അദ്ദേഹത്തെ തടയണം. അദ്ദേഹത്തിന്റെ ട്രാക്കിൽ നിന്നും മാറ്റണം.അദ്ദേഹത്തിന് എതിരെ മികച്ച രൂപത്തിൽ കളിച്ച് നിശബ്ദനാക്കണം. എന്നിട്ട് മത്സരത്തിൽ ഞങ്ങളുടെ മുദ്ര പതിപ്പിക്കണം ” ഇതാണ് സ്കോട്ട്ലാൻഡ് താരം പറഞ്ഞിട്ടുള്ളത്.
മികച്ച പ്രകടനം ഇപ്പോൾ പുറത്തെടുക്കാൻ പോർച്ചുഗലിന് കഴിയുന്നുണ്ട്.നേഷൻസ് ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്.ആ മൂന്നു മത്സരങ്ങളിലും റൊണാൾഡോ ഗോൾ നേടുകയും ചെയ്തിട്ടുണ്ട്.അതേസമയം കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുകയാണ് സ്കോട്ട്ലാൻഡ് ചെയ്തിട്ടുള്ളത്.