മെസ്സി ലോകത്തെ ഏറ്റവും മികച്ച ഡിഫൻഡറാകുമായിരുന്നു: മശെരാനോ
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ടാണ് ലയണൽ മെസ്സി പരിഗണിക്കപ്പെടുന്നത്. സാധ്യമായ നേട്ടങ്ങളെല്ലാം തന്നെ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ ഉള്ള താരം മെസ്സിയാണ്. അതുപോലെതന്നെ ഏറ്റവും കൂടുതൽ കിരീടങ്ങളും ഏറ്റവും കൂടുതൽ വ്യക്തിഗത ട്രോഫികളും ഉള്ള താരം മെസ്സിയാണ്.
ലയണൽ മെസ്സിക്കൊപ്പം അർജന്റീനയിലും ബാഴ്സയിലും വെച്ച് ഒരുമിച്ച് കളിച്ച താരമാണ് മശെരാനോ. മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ മശെരാനോ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. മെസ്സി ഒരു ഡിഫൻഡർ ആയിരുന്നുവെങ്കിൽ ലോകത്തെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി മാറുമായിരുന്നു എന്നാണ് മശെരാനോ പറഞ്ഞിട്ടുള്ളത്. മെസ്സിയുടെ ഡിഫൻസീവ് എബിലിറ്റിയെ ഇദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.മശെരാനോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ലയണൽ മെസ്സി ഒരു ഡിഫൻഡർ ആയിരുന്നുവെങ്കിൽ, ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.മെസ്സിയെ മറികടക്കുക എന്നുള്ളത് അസാധ്യമായ കാര്യമാണ്. ബാഴ്സലോണയിൽ വച്ച് ചില സമയങ്ങളിൽ വൺ ഓൺ വൺ ഞങ്ങൾ കളിക്കാറുണ്ട്. ആ സമയത്തൊക്കെ മെസ്സിയെ മറികടക്കുക എന്നത് അസാധ്യമായ കാര്യമാണ്.അദ്ദേഹത്തിന് എതിരെ ഒരു അവസരവും ഉണ്ടാവാറില്ല. ചില സമയങ്ങളിൽ മുന്നേറ്റ നിര താരങ്ങൾക്ക് എങ്ങനെ പ്രതിരോധിക്കണം എന്നത് കൃത്യമായി അറിയും.മെസ്സി നന്നായി ഡിഫൻഡ് ചെയ്യുന്ന ഒരു താരമാണ്.വളരെയധികം വേഗത ഉള്ളവനാണ്. അദ്ദേഹത്തെ ഡ്രിബിൾ ചെയ്ത് മറികടക്കാൻ ശ്രമിച്ചാൽ അത് പരാജയപ്പെടുകയാണ് ചെയ്യുക ” ഇതാണ് മശെരാനോ പറഞ്ഞിട്ടുള്ളത്.
ഒരു വലിയ കരിയർ തന്നെ ഉണ്ടാക്കിയെടുക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.ഇപ്പോഴും മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്.അമേരിക്കൻ ലീഗിൽ 18 മത്സരങ്ങൾ കളിച്ച മെസ്സി 17 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണത്തെ അമേരിക്കൻ ലീഗിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പുരസ്കാരത്തിന് വേണ്ടി മെസ്സി നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.