ആലിസണിന്റെ പരിക്ക് ഗുരുതരം, വമ്പൻ മത്സരങ്ങൾ നഷ്ടമാകും!

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവർപൂൾ പരാജയപ്പെടുത്തിയത്. എന്നാൽ മത്സരത്തിൽ അവരുടെ ബ്രസീലിയൻ ഗോൾ കീപ്പറായ ആലിസൺ ബക്കറിന് പരിക്കേറ്റിരുന്നു.ഹാംസ്ട്രിങ്‌ ഇഞ്ചുറിയാണ് അദ്ദേഹത്തെ അലട്ടുന്നത്. തുടർന്ന് ആ മത്സരത്തിൽ നിന്നും താരം പിൻവാങ്ങുകയും ചെയ്തിരുന്നു.

ഇപ്പോൾ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.താരത്തിന്റെ പരിക്ക് ഒരല്പം സീരിയസാണ്. ചുരുങ്ങിയത് ഒന്നരമാസത്തോളം അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ട്.നവംബറിലെ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം മാത്രമായിരിക്കും ആലിസൺ മടങ്ങിയെത്തുക എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

താരത്തിന്റെ പരിക്ക് ലിവർപൂളിന് സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. കാരണം വളരെ പ്രധാനപ്പെട്ട മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.ചെൽസി,ആഴ്സണ,ബ്രൈട്ടൻ എന്നിവർക്കെതിരെ ലിവർപൂളിന് മത്സരങ്ങൾ കളിക്കാനുണ്ട്. കൂടാതെ ചാമ്പ്യൻസ് ലീഗിൽ RB ലീപ്സിഗ്‌,ബയേർ ലെവർകൂസൻ എന്നിവരെയും ലിവർപൂൾ നേരിടുന്നുണ്ട്. ഈ മത്സരങ്ങൾ ഒക്കെ തന്നെയും ഈ ബ്രസീലിയൻ ഗോൾകീപ്പർക്ക് നഷ്ടമാകും.

നവംബറിലെ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം മാഞ്ചസ്റ്റർ സിറ്റി,റയൽ മാഡ്രിഡ് എന്നിവർക്കെതിരെ ലിവർപൂളിന് മത്സരങ്ങൾ കളിക്കാനുണ്ട്. അപ്പോഴേക്കും ആലിസൺ തിരികെ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുവരെ സെക്കൻഡ് ചോയ്സ് ഗോൾകീപ്പറായ കെല്ലഹറായിരിക്കും ലിവർപൂളിന്റെ ഗോൾവല കാക്കുക. കഴിഞ്ഞ സമ്മറിൽ ഗോൾകീപ്പറായ ജിയോർജി മമാർധഷ് വിലിയെ ലിവർപൂൾ വലൻസിയയിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ അടുത്ത സമ്മറിൽ മാത്രമാണ് അദ്ദേഹം ക്ലബ്ബിനോടൊപ്പം ചേരുക.ഈ സീസണിന് ശേഷം ആലിസൺ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ വളരെയധികം സജീവമാണ്.ഏതായാലും താരത്തിന്റെ പരിക്ക് ബ്രസീലിനും തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്ക് അദ്ദേഹത്തിന് നഷ്ടമാവുകയാണ്. നവംബറിലെ മത്സരങ്ങളിലും അദ്ദേഹം ഉണ്ടായേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *