ബാഴ്സക്കെതിരെയുള്ള ഫൈനൽ സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല:പിഎസ്ജി കോച്ച്
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ പിഎസ്ജിയും ബാഴ്സലോണയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ആദ്യപാദ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബാഴ്സ വിജയിച്ചിരുന്നു.എന്നാൽ രണ്ടാം പാദത്തിൽ അവർക്ക് സർവ്വതും പിഴക്കുകയായിരുന്നു.ഒന്നിനെതിരെ നാല് ഗോളുകൾക്ക് അവർ പരാജയപ്പെട്ടു.അങ്ങനെ ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുകയും ചെയ്തു.
മുൻപ് ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ള, അവരെ പരിശീലിപ്പിച്ചിട്ടുള്ള ലൂയിസ് എൻറിക്കെയായിരുന്നു അന്ന് പിഎസ്ജിയുടെ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത്. പക്ഷേ നേരിട്ടത് വളരെ ഹൊറിബിളായ അവസ്ഥയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇനി ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്കെതിരെ ഫൈനൽ കളിക്കേണ്ടി വന്നാൽ അത് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല എന്നും എൻറിക്കെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
“ബാഴ്സക്കെതിരെയുള്ള മത്സരം വളരെ ഹൊറിബിളായിരുന്നു.വളരെ ഇമോഷണലായിരുന്നു അത്. ഒരു താരം എന്ന നിലയിലും ഒരു പരിശീലകൻ എന്ന നിലയിലും എനിക്ക് എല്ലാം നൽകിയ ക്ലബ്ബാണ് ബാഴ്സ. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അത് വളരെ ഹൊറിബിളായിരുന്നു. ഇനി ബാഴ്സക്കെതിരെ ഒരു ഫൈനൽ മത്സരം കളിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്.അതൊരു ഷുഗർ ക്യൂബ് പോലെയാണ്. ഒരിക്കലും ബാഴ്സക്കെതിരെ കളിക്കാൻ ഇട വരാതിരിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് താൻ അത്രയേറെ ഇഷ്ടപ്പെടുന്ന ക്ലബ്ബാണ് ബാഴ്സ,അവരെ തോൽപ്പിച്ചത് ഒരേ സമയം സന്തോഷവും സങ്കടവും നൽകുന്ന കാര്യമാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ മികച്ച പ്രകടനം നടത്താൻ പിഎസ്ജിക്ക് സാധിക്കുന്നുണ്ട്.ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് പിഎസ്ജി തന്നെയാണ്.