സ്ഥാനം നേടിയെടുക്കണം: ആന്റണിക്ക് പരിശീലകന്റെ മുന്നറിയിപ്പ്!

കരബാവോ കപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ബാൺസ്ലിയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുക.

ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിക്ക് ഈ സീസണിൽ വേണ്ടത്ര അവസരങ്ങൾ ഇപ്പോൾ ലഭ്യമാകുന്നില്ല.കേവലം ഒരു മത്സരത്തിൽ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അതും സബ്സ്റ്റിറ്റ്യൂട്ട് റോളിലായിരുന്നു ഇറങ്ങിയിരുന്നത്. അവസരങ്ങൾ ലഭിക്കണമെങ്കിൽ അത് നേടിയെടുക്കേണ്ടതുണ്ട് എന്നാണ് ഇതിനെക്കുറിച്ച് പരിശീലകനായ ടെൻഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എല്ലാ ദിവസവും ഞങ്ങൾ ട്രെയിനിങ് നടത്തുന്നുണ്ട്.കളിക്കാനുള്ള സ്ഥാനം താരങ്ങൾ നേടിയെടുക്കുകയാണ് വേണ്ടത്.ട്രെയിനിങ്ങിൽ താരങ്ങൾ ശരിയായ കാര്യങ്ങൾ ചെയ്യുകയും അവരുടെ ആറ്റിറ്റ്യൂഡ് നല്ലതാവുകയും മികച്ച പ്രകടനം പരിശീലനങ്ങളിൽ നടത്തുകയും ചെയ്താൽ തീർച്ചയായും അവർ അവരുടെ സ്ഥാനം മത്സരങ്ങളിൽ നേടിയെടുക്കുക തന്നെ ചെയ്യും.ആന്റണി അവന്റെ സ്ഥാനത്തിന് വേണ്ടി ഫൈറ്റ് ചെയ്യുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ ഓരോ താരങ്ങളും അത് തന്നെയാണ് ചെയ്യുന്നത് ” ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇന്നത്തെ മത്സരത്തിൽ താരത്തിന് അവസരം ലഭിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. കഴിഞ്ഞ സീസണുകളിൽ ഒക്കെ തന്നെയും ടെൻഹാഗ് ഒരുപാട് അവസരങ്ങൾ നൽകിയിട്ടുള്ള താരമാണ് ആന്റണി.പക്ഷേ അത് മുതലെടുക്കാൻ അദ്ദേഹത്തിന് സാധിക്കാതെ പോവുകയായിരുന്നു. ഇതോടുകൂടിയാണ് ഈ ബ്രസീലിയൻ താരത്തിന് അവസരങ്ങൾ നഷ്ടമായത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാല് മത്സരങ്ങൾ കളിച്ച യുണൈറ്റഡ് 2 മത്സരങ്ങളിൽ ആണ് വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്.രണ്ട് മത്സരങ്ങളിൽ അവർ പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *