വിനിക്ക് ബാലൺഡി’ഓർ നൽകിയാൽ അതായിരിക്കും ചരിത്രത്തിലെ ഏറ്റവും വലിയ ക്രൈം: ആരാധകരോഷം ഉയരുന്നു!
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുക്കാൻ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് സാധിച്ചിരുന്നു. ചാമ്പ്യൻസ് ലീഗും ലാലിഗയും അവർക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് വിനീഷ്യസ് തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്നതും വിനിക്ക് തന്നെയാണ്. എന്നാൽ ബ്രസീലിയൻ ദേശീയ ടീമിൽ വിനീഷ്യസ് ജൂനിയർ വളരെ മോശം പ്രകടനമാണ് നടത്തുന്നത്.അത് അദ്ദേഹത്തിന് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.
ബ്രസീൽ ടീമിന് വേണ്ടി 35 മത്സരങ്ങൾ കളിച്ച വിനി കേവലം 5 ഗോളുകളാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ പരാഗ്വക്കെതിരെയുള്ള മത്സരത്തിൽ താരം മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.അതുകൊണ്ടുതന്നെ താരത്തിനെതിരെ ആരാധകരോഷം ഉയരുന്നുണ്ട്.സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് താരത്തിന് ഏറ്റുവാങ്ങേണ്ടി വരുന്നത്. അതിലെ ചില ട്വീറ്റുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അത് നമുക്കൊന്ന് പരിശോധിക്കാം.
‘ ദേശീയ ടീമിന് വേണ്ടി ഒന്നും തന്നെ ചെയ്യാത്ത വിനിയെ പോലെയുള്ള ഒരാൾ ബാലൺഡി’ഓർ നേടുന്നത് നമുക്ക് അനുവദിച്ച് നൽകാനാവില്ല. അദ്ദേഹം ബാലൺഡി’ഓർ നേടിയാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രൈം അതായിരിക്കും ‘ഇതാണ് ഒരു ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.
‘ നാഷണൽ ടീമിന് വേണ്ടി ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് വിനി നടത്തിക്കൊണ്ടിരിക്കുന്നത്.ബ്രസീലിന് വേണ്ടി ഒന്നും തന്നെ ചെയ്യാത്ത ഈ താരം ബാലൺഡി’ഓർ അർഹിക്കുന്നില്ല ‘ഇതാണ് മറ്റൊരു ആരാധകന്റെ അഭിപ്രായം.
‘വിനീഷ്യസ് ഒരു സിസ്റ്റം പ്ലെയർ മാത്രമാണ്.കാർലോ ആഞ്ചലോട്ടിക്ക് പുറത്ത് അദ്ദേഹം ഒന്നുമല്ല.സിദാൻ വിനിയെ പുറത്തിരുത്താനും കാരണം ഇതുതന്നെ ‘ഇതാണ് മറ്റൊരാളുടെ കണ്ടെത്തൽ.
‘ എഴുപത് ശതമാനത്തിന് മുകളിൽ ബ്രസീലിന്റെ കൈവശമായിരുന്നു പൊസഷൻ. എന്നിട്ട് കേവലം 37 തവണ മാത്രമാണ് വിനി പന്ത് ടച്ച് ചെയ്തിട്ടുള്ളത്.അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കാൻ പോലും ശ്രമിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം ‘ഇതാണ് മറ്റൊരു ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.
‘വിനിയാണ് ബാലൺഡി’ഓർ അർഹിക്കുന്നതെന്ന് പലരും പറയുന്നു.അത് ശരിയല്ല.ദേശീയ ടീമിനായി ഒന്നും ചെയ്തിട്ടില്ല.റോഡ്രിയെ നോക്കൂ. ക്ലബ്ബിനു വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും ഒരുപോലെ മികച്ച നിന്നത് അദ്ദേഹമാണ് ‘ഇതാണ് ഒരു ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഏതായാലും വിനീഷ്യസിന് ബാലൺഡി’ഓർ നൽകരുത് എന്നുള്ള ആവശ്യം വളരെയധികം ഉയർന്നു കേൾക്കുന്നുണ്ട്. ബ്രസീൽ ടീമിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ല എന്ന് തന്നെയാണ് പ്രധാനപ്പെട്ട ആരോപണം.സമീപകാലത്തെ ബ്രസീൽ ടീമിന് വേണ്ടിയുള്ള വിനിയുടെ പ്രകടനം ബാലൺഡി’ഓർ സാധ്യതകളിൽ അദ്ദേഹത്തിന് തിരിച്ചടിയാവാൻ സാധ്യതയുണ്ട്.