ഇത് ചരിത്രത്തിലാദ്യം,MLS ൽ റെക്കോർഡിട്ട് മെസ്സിയും സുവാരസ്സും!
കഴിഞ്ഞ അമേരിക്കൻ ലീഗ് മത്സരത്തിൽ വിജയം നേടാൻ ഇന്റർമയാമിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അവർ സിൻസിനാറ്റിയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ സൂപ്പർ താരം ലൂയിസ് സുവാരസാണ് തുടങ്ങിയത്. രണ്ട് ഗോളുകളും നേടിയത് അദ്ദേഹമായിരുന്നു. 6 മിനിട്ടുകൾ പിന്നിടുമ്പോഴേക്കും തന്നെ രണ്ട് ഗോളുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഇതോടുകൂടി ഈ റൗണ്ടിലെ MLS പ്ലെയർ ഓഫ് ദി മാച്ച് ഡേ അവാർഡ് സ്വന്തമാക്കാൻ സുവാരസിന് കഴിഞ്ഞിരുന്നു. ഈ സീസണിൽ ഇത് മൂന്നാമത്തെ തവണയാണ് പ്ലെയർ ഓഫ് ദി മാച്ച് ഡേ അവാർഡ് സുവാരസ് സ്വന്തമാക്കുന്നത്.മാത്രമല്ല സീസണിന്റെ തുടക്കത്തിൽ മെസ്സിയും ഗംഭീര പ്രകടനം നടത്തിയിരുന്നു. അങ്ങനെ മൂന്ന് തവണ മെസ്സിയും പ്ലെയർ ഓഫ് ദി മാച്ച് ഡേ അവാർഡ് അമേരിക്കൻ ലീഗിൽ ഈ സീസണിൽ സ്വന്തമാക്കിയിട്ടുണ്ട്.
ഇത് ഒരു പുതിയ റെക്കോർഡാണ്.MLS ന്റെ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതായത് ഒരു സീസണിൽ ഒരു ടീമിലെ രണ്ടു താരങ്ങൾ ചുരുങ്ങിയത് മൂന്നു തവണയെങ്കിലും പ്ലയെർ ഓഫ് ദി മാച്ച് ഡേ അവാർഡ് ഇതുവരെ സ്വന്തമാക്കിയിട്ടില്ല. അതാണ് ലയണൽ മെസ്സിയും സുവാരസും ചേർന്നുകൊണ്ട് ഇന്റർമയാമിക്ക് നേടി കൊടുത്തിരിക്കുന്നത്. ഇനിയും കുറച്ച് ലീഗ് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. കൂടുതൽ പുരസ്കാരങ്ങൾ ഇവർ നേടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പരിക്ക് കാരണവും കോപ്പ അമേരിക്ക കാരണവും മെസ്സിക്ക് ഒരുപാട് മത്സരങ്ങൾ ലീഗിൽ നഷ്ടമായിട്ടുണ്ട്.ലീഗിൽ 12 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 12 ഗോളുകളും ഒൻപത് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം സുവാരസ് 19 മത്സരങ്ങൾ കളിച്ചു. അതിൽ നിന്ന് 14 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കി. രണ്ടുപേരുടെയും മികവിൽ ഇന്റർമയാമി ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.