മൂർച്ച കൂടി,ഹാലന്റിന്റെ വരവ് കണ്ടാൽ ആരും പേടിച്ചു പോകും:പെപ്
കഴിഞ്ഞ രണ്ട് പ്രീമിയർ ലീഗ് സീസണുകളിലും ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് ഹാലന്റ്.ഇത്തവണയും അത് ആർക്കും വിട്ടുകൊടുക്കില്ല എന്ന പ്രഖ്യാപനത്തോടുകൂടിയാണ് ഇപ്പോൾ അദ്ദേഹം കളിക്കുന്നത്.പതിവുപോലെ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലീഗ് മത്സരത്തിൽ അദ്ദേഹം ഹാട്രിക്ക് നേടിയിരുന്നു. രണ്ട് ലീഗ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ താരം നേടിക്കഴിഞ്ഞു.
താരത്തെ ഒരിക്കൽ കൂടി പ്രശംസിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള രംഗത്ത് വന്നിട്ടുണ്ട്. ഹാലന്റ് ഒരു അനിമലാണ് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ സീസണിനേക്കാൾ കൂടുതൽ മൂർച്ചയുള്ളവനായി മാറാൻ താരത്തിന് കഴിഞ്ഞിട്ടുണ്ടെന്നും താരത്തിന്റെ വരവ് ഏതൊരു എതിരാളിയേയും ഭയപ്പെടുത്തുന്നതാണെന്നും പെപ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഈ സീസണിൽ അദ്ദേഹം കൂടുതൽ മൂർച്ച ഉള്ളവനായി മാറിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ട്രെയിനിങ് സെഷന് ശേഷം ഹാലന്റ് പ്രത്യേകം ട്രെയിനിങ് നടത്താറുണ്ട്. ബോൾ കൺട്രോളിങ്ങിലും ക്രോസുകളിലും ആണ് അദ്ദേഹം ഇപ്പോൾ കൂടുതൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ അത്ര പെർഫെക്റ്റ് ആയിരുന്നില്ല.അദ്ദേഹത്തിന്റെ ശരീരം വച്ച് കൂടുതൽ മികവിലേക്ക് ഉയരാൻ അദ്ദേഹത്തിന് കഴിയും.ഹാലന്റ് കൂടുതൽ ഓടുന്നത് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. ഒരു അനിമലിനെ പോലെയാണ് അദ്ദേഹം പ്രസ് ചെയ്യുന്നത്.രണ്ട് ഡ്യൂട്ടികളും അദ്ദേഹം ഒരുപോലെ ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് അപാരമാണ്.ഒരു സെൻട്രൽ ഡിഫൻഡറുടെ അടുത്ത് ബോൾ കിട്ടി എന്ന് വെക്കുക.അദ്ദേഹം ഓടുന്ന ഓട്ടം ശ്രദ്ധിച്ചാൽ മതിയാകും.അത് ഏതൊരാളെയും ഭയപ്പെടുത്തുന്ന ഒന്നായിരിക്കും. അദ്ദേഹം ഡിഫൻസിലും സഹായിക്കുന്നു. അദ്ദേഹം ഞങ്ങളെ ഒരുപാട് സഹായിക്കുന്നുണ്ട് “ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി പ്രീമിയർ ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ്. ഓഗസ്റ്റ് 31 ആം തീയതി രാത്രി ഇന്ത്യൻ സമയം 10 മണിക്കാണ് മത്സരം നടക്കുക. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്.