ക്രൂസ് ഒരു പെർഫെക്റ്റ് പകരക്കാരനെയാണ് നിയമിച്ചത് :കാർലോ ആഞ്ചലോട്ടി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് വിജയം നേടാൻ കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയൽ വല്ലഡോലിഡിനെ അവർ പരാജയപ്പെടുത്തിയത്.വാൽവെർദെ,ബ്രാഹിം,എൻഡ്രിക്ക് എന്നിവരാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്.മത്സരത്തിൽ ആദ്യ പകുതിയിൽ റയൽ നന്നായി ബുദ്ധിമുട്ടിയിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ അവർ തിരിച്ചുവരികയായിരുന്നു.
ഡയറക്ട് ഫ്രീകിക്കിലൂടെയാണ് വാൽവെർദെ ഗോൾ നേടിയിരുന്നത്.പരിശീലകൻ ആഞ്ചലോട്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു താരം ഡയറക്ട് ഫ്രീകിക്ക് എടുത്തിരുന്നത്. മത്സരശേഷം താരത്തെ ആഞ്ചലോട്ടി പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ശരിയായ ഒരു പകരക്കാരനെ തന്നെയാണ് ക്രൂസ് നിയമിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” വളരെ കരുത്തുറ്റ ഷോട്ടുകളാണ് ഫെഡേയുടേത്.അത് ഞങ്ങൾ മുതലെടുക്കുകയാണ് ചെയ്തിട്ടുള്ളത്.ഡയറക്റ്റ് ഫ്രീകിക്ക് ഗോൾ നേടുക എന്നുള്ളത് വളരെ ബുദ്ദിമുട്ടുള്ള കാര്യമാണ്. അതാണ് അദ്ദേഹം ചെയ്തു കാണിച്ചിട്ടുള്ളത്.ഓരോ ദിവസം കൂടുന്തോറും അദ്ദേഹം പുരോഗതി പ്രാപിച്ചു വരുന്നു. തന്റെ ഉത്തരവാദിത്വം കൂടുതൽ മനസ്സിലാക്കുന്നു. ഇന്ന് പകരക്കാരില്ലാത്ത താരമാണ് വാൽവെർദെ.ക്രൂസ് വളരെ പെർഫക്റ്റ് ആയ ഒരു പകരക്കാരനെ തന്നെയാണ് ക്ലബ്ബിൽ നിയമിച്ചിട്ടുള്ളത്. താരത്തിന്റെ മെന്റാലിറ്റി അങ്ങനെയാണ് ” ഇതാണ് വാൽവെർദെ പറഞ്ഞിട്ടുള്ളത്.
ടോണി ക്രൂസ് കഴിഞ്ഞ സീസൺ അവസാനിച്ചതോടുകൂടി വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. താരത്തിന്റെ എട്ടാം നമ്പർ ഇപ്പോൾ വാൽവെർദെയാണ് അണിയുന്നത്.ടോണി ക്രൂസിന്റെ വിടവ് നന്നായി റയലിനെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഓരോ മത്സരങ്ങളിലും അത് വളരെയധികം പ്രകടമാണ്.