സിറിയൻ കുരുന്നുകൾക്ക് അൻപതിനായിരത്തിലധികം വിദ്യാഭ്യാസകിറ്റുകളുമായി മെസ്സി !
സിറിയക്ക് വീണ്ടും സഹായവുമായി ലയണൽ മെസ്സി. സിറിയയിലെ കുരുന്നുകൾക്ക് സൗജന്യവിദ്യാഭ്യാസ കിറ്റുകൾ നൽകികൊണ്ടാണ് ഒരിക്കൽ കൂടി മെസ്സി സിറിയക്ക് താങ്ങും തണലുമായത്. മെസ്സിയുടെ ഫൌണ്ടേഷൻ ആയ ദി ലിയോ മെസ്സി ഫൌണ്ടേഷൻ മുഖേനയാണ് ഈ സഹായം സിറിയയിൽ വിതരണം ചെയ്യുന്നത്. 50630 കിറ്റുകൾ ആണ് മെസ്സി ഫൌണ്ടേഷനും യൂണിസെഫും കൈകോർത്തു സഹകരിച്ചു കൊണ്ട് വിതരണത്തിനൊരുങ്ങുന്നത്. കുട്ടികൾക്ക് ആവിശ്യമായ പഠനോപകരണങ്ങളും വിനോദോപകരണങ്ങളുമാണ് ഈ കിറ്റിൽ അടങ്ങിയിരിക്കുക.
[SPORT] | Messi Foundation distributes 50,630 educational kits in Syria.
— #SilverSports 🇬🇭 98.3mhz (@SilverSports_Gh) August 6, 2020
The Leo Messi Foundation has collaborated with UNICEF to distribute 50,630 educational kits for boys and girls across nine provinces in Syria.#SilverSports
pic.twitter.com/R4Vp9LwWq3
യുദ്ധത്തിന്റെ കെടുതികളും പ്രയാസങ്ങളും ഏറെ അനുഭവിക്കുന്ന രാജ്യമാണ് സിറിയ. അതിനാൽ തന്നെ ഈ യുദ്ധബാധിത പ്രദേശങ്ങളിൽ ആണ് വിതരണം ചെയ്യുക. യുദ്ധബാധിത പ്രദേശങ്ങളായ ഹസാക, ക്യുനെയിട്ര, അലെപ്പോ, ഹമ, ഹോംസ്, ദാറാ, ദെയിർ എസോർ, സ്വായ്ദ, ഡമസ്കസ് എന്നീ പ്രദേശങ്ങളിൽ ആണ് ഇത് വിതരണം ചെയ്യുന്നത്. യുദ്ധബാധിത പ്രദേശങ്ങളിൽ ഒട്ടേറെ സഹായസഹകരണങ്ങൾ മെസ്സി ഫൗണ്ടേഷന് കീഴിൽ നടത്താറുണ്ട്.
🙏 The Leo Messi Foundation collaborated with UNICEF to distribute 50,630 educational kits for boys and girls across nine provinces in Syria. Their objective is to make education fun for the kids, while developing their cognitive and social skills [marca] pic.twitter.com/cH9IlKRykj
— FCBarcelonaFl 🏡 (@FCBarcelonaFl) August 5, 2020