പ്രീമിയർ ലീഗിലെ മികച്ച യുവ താരം ആര്? അവാർഡിനുള്ള ഷോർട്ട് ലിസ്റ്റ് പുറത്തുവിട്ടു!
കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം പതിവുപോലെ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ സിറ്റിക്ക് കടുത്ത കോമ്പറ്റീഷൻ നൽകാൻ ആഴ്സണലിന് സാധിച്ചിരുന്നു.പക്ഷേ അവസാനത്തിൽ അവർ പരാജയം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ പ്രീമിയർ ലീഗ് അധികൃതർ ഉള്ളത്.
അതിനു വേണ്ടിയുള്ള PFA യങ്ങ് പ്ലയെർ ഷോർട് ലിസ്റ്റ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.6 താരങ്ങളാണ് അവസാന പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. അതിൽ മുൻപന്തിയിൽ നിൽക്കുന്നത് ചെൽസിയുടെ ഇംഗ്ലീഷ് സൂപ്പർ താരമായ കോൾ പാൽമറാണ്.കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. 22 കാരനായ താരം 22 ഗോളുകളും 11 അസിസ്റ്റുകളും ആയിരുന്നു കഴിഞ്ഞ പ്രീമിയർ ലീഗ് നേടിയിരുന്നത്. ഏറ്റവും കൂടുതൽ ഗോൾപങ്കാളിത്തങ്ങൾ ഉള്ള പാൽമർ ഈ പുരസ്കാരം സ്വന്തമാക്കാനുള്ള സാധ്യതകൾ ഏറെയാണ്.
മറ്റൊരാൾ ആഴ്സണലിന്റെ ബുകയോ സാക്കയാണ്. കഴിഞ്ഞവർഷം ഈ അവാർഡ് നേടിയത് സാക്കയാണ്. ഇത്തവണയും അദ്ദേഹം ഈ അവാർഡിനായി രംഗത്തുണ്ട്. 16 ഗോളുകളും 9 അസിസ്റ്റുകളും ആയിരുന്നു കഴിഞ്ഞ സീസണിൽ അദ്ദേഹം നേടിയിരുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 2 യുവ പ്രതിഭകൾ ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.അലജാൻഡ്രോ ഗർനാച്ചോ,കോബി മൈനൂ എന്നിവരാണ് ഈ രണ്ടു താരങ്ങൾ.
രണ്ടുപേരും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. കൂടാതെ ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത് ബ്രൈറ്റന്റെ ജാവോ പെഡ്രോയും മിഷേൽ ഒലീസെയുമാണ്.പെഡ്രോ എല്ലാ കോമ്പറ്റീഷനലുമായി കഴിഞ്ഞ സീസണിൽ 20 ഗോളുകൾ നേടിയിരുന്നു.ഒലീസെ കേവലം 19 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും ആറ് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.ചുരുക്കത്തിൽ ഈ താരങ്ങൾ എല്ലാവരും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പക്ഷേ ഈ പുരസ്കാരം ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് പാൽമർക്ക് തന്നെയാണ്.