മെസ്സിയെ കണ്ടപ്പോൾ വരാനിരിക്കുന്ന ഡിഫൻഡർമാരുടെ അവസ്ഥ എന്താകുമെന്ന് ഞാൻ ആലോചിച്ചു : റോബർട്ടോ കാർലോസ്!
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച വിങ് ബാക്കുമാരിൽ ഒരാളാണ് റോബർട്ടോ കാർലോസ്. റയൽ മാഡ്രിഡിന് വേണ്ടിയും ബ്രസീലിനു വേണ്ടിയും ഇദ്ദേഹം ഒരുപാട് കാലം കളിച്ചിട്ടുണ്ട്. കരിയറിന്റെ അവസാനത്തിൽ ഈ ഇതിഹാസം ഇന്ത്യൻ സൂപ്പർ ലീഗിലേക്കും വന്നിരുന്നു. 2016 ലാണ് അദ്ദേഹം അവസാനമായി കളിച്ചിട്ടുള്ളത്.
റയൽ മാഡ്രിഡിൽ കളിക്കുന്ന സമയത്ത് ലയണൽ മെസ്സിയെ കാർലോസ് നേരിട്ടിരുന്നു. അന്ന് മെസ്സി തന്നെ ഡ്രിബിൾ ചെയ്ത് മറികടന്ന് പോയപ്പോൾ ഉണ്ടായ ചിന്തകളെക്കുറിച്ച് താരം സംസാരിച്ചിട്ടുണ്ട്. റോബർട്ടോ കാർലോസിന്റെ വാക്കുകൾ നമുക്കൊന്ന് പരിശോധിക്കാം.
” മത്സരത്തിൽ എന്നെയും കന്നവാരോയേയും ഒരുമിച്ച് ഡ്രിബിൾ ചെയ്ത് മറികടക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. ആ മത്സരം അവസാനിച്ചതിനുശേഷം ഞാൻ കന്നവാരോയോട് പറഞ്ഞു.ദൈവമേ.. ഏതാണ് ആ താരം? അവൻ തീർച്ചയായും പുതിയ മറഡോണയാണെന്ന്.ഞാൻ ഭാഗ്യവാനാണ്. കാരണം എന്റെ കരിയർ അവസാനിക്കാൻ ആയല്ലോ. വരാനിരിക്കുന്ന ഡിഫൻഡർമാരുടെ അവസ്ഥ എന്താകും? അദ്ദേഹത്തിന് കളിക്കുമ്പോൾ എന്തായാലും അവർ ബുദ്ധിമുട്ടും.അതായിരുന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. മെസ്സി ലോകത്തെ ഏറ്റവും മികച്ച താരമായി മാറുമെന്ന് എനിക്ക് അന്നേ മനസ്സിലായി. ഭാവിയിൽ എല്ലാം അദ്ദേഹം സ്വന്തമാക്കുമെന്ന് എനിക്ക് മനസ്സിലായി.ഞാനിപ്പോൾ ഹാപ്പിയാണ്. എന്തെന്നാൽ മെസ്സിക്കെതിരെ കളിക്കേണ്ടി വന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കളി വീക്ഷിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് ” ഇതാണ് ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസ് പറഞ്ഞിട്ടുള്ളത്.
മെസ്സിയെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ലോകത്ത് ഇനി നേടാൻ ഒന്നും തന്നെ ബാക്കിയില്ല.അസാധ്യമെന്ന് തോന്നിക്കുന്ന പല നേട്ടങ്ങളും ലയണൽ മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള താരവും ഏറ്റവും കൂടുതൽ ബാലൺഡി’ഓർ ഉള്ള താരവും ലയണൽ മെസ്സി മാത്രമാണ്.