2025ൽ ഡേറ്റില്ല,ഫൈനലിസിമ നടക്കില്ലേ?

യുവേഫയും കോൺമെബോളും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരമാണ് ഫൈനലിസിമ. യൂറോ കപ്പ് ജേതാക്കളും കോപ്പ അമേരിക്ക ജേതാക്കളും തമ്മിലാണ് ഈ മത്സരത്തിൽ ഏറ്റുമുട്ടുക. നിലവിലെ ചാമ്പ്യന്മാർ അർജന്റീനയാണ്.ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന ഫൈനലിസിമ സ്വന്തമാക്കിയിരുന്നത്.

വരുന്ന ഫൈനലിസിമയിലും ഒരു ഭാഗത്ത് അർജന്റീനയുണ്ട്.കാരണം ഇത്തവണത്തെ കോപ്പ അമേരിക്കയും അർജന്റീന തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത്. മറുഭാഗത്ത് വരുന്നത് സ്പെയിനാണ്.അവരാണ് യൂറോ കപ്പ് ജേതാക്കൾ. സ്പെയിനും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്ന ഈ മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. പക്ഷേ ഈ മത്സരം സംഘടിപ്പിക്കാൻ തീയതി ലഭ്യമല്ല എന്നതാണ് ഇവിടുത്തെ ഏറ്റവും സങ്കീർണമായ കാര്യം.

എന്തെന്നാൽ 2025ൽ കടുത്ത ഷെഡ്യൂൾ ആണ് ടീമുകളെ കാത്തിരിക്കുന്നത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നടക്കാനുണ്ട്. നിലവിലെ സാഹചര്യത്തിൽ 2025ൽ തീയതികളിൽ ലഭ്യമല്ല. നിലവിൽ ലഭ്യമായ ഏക ഡേറ്റ് 2026 മാർച്ചിലെ ഇന്റർനാഷണൽ ബ്രേക്കിലാണ്.അതുകൊണ്ടുതന്നെ ഈ മത്സരം 2026 ലേക്ക് നീട്ടാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.പക്ഷേ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. ഏതായാലും 2026 ലെ വേൾഡ് കപ്പിന് മുന്നേ തന്നെ ഈ മത്സരം നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *