എഡേഴ്സൺ നിൽക്കുമോ പോവുമോ? തീരുമാനമെടുത്തുവെന്ന് പെപ്!

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്സൺ മോറസ് ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ ഈയിടെ നടത്തിയിരുന്നു.അൽ നസ്റുമായി താരം പേഴ്സണൽ എഗ്രിമെന്റിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിൽ എത്താൻ കഴിയാത്തതിനാൽ അത് നടക്കാതെ പോവുകയായിരുന്നു. പിന്നീട് മറ്റൊരു സൗദി ക്ലബ്ബായ അൽ ഇത്തിഹാദ് അദ്ദേഹത്തിന് വേണ്ടി ശ്രമിച്ചിരുന്നു.എന്നാൽ അതും ഫലം കണ്ടിട്ടില്ല.ഈ കാര്യങ്ങളിലൊക്കെ ഈ ഗോൾകീപ്പർ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഏതായാലും എഡേഴ്സന്റെ ഭാവിയുടെ കാര്യത്തിൽ ഇപ്പോൾ ഒരു വ്യക്തത കൈ വന്നിട്ടുണ്ട്. അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും എന്നുള്ള കാര്യം അവരുടെ പരിശീലകനായ പെപ് തന്നെയാണ് അറിയിച്ചിട്ടുള്ളത്. കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോൾവല കാക്കുക എടേഴ്‌സണാണെന്നും പെപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എടേഴ്സണും ഒർട്ടെഗയും ക്ലബ്ബിനകത്ത് തുടരുമെന്നുള്ളത് ഒരു വലിയ ആശ്വാസമാണ് എനിക്ക് നൽകുന്നത്. ഈ കഴിഞ്ഞ എട്ടു വർഷങ്ങളിൽ ഒരുപാട് നേട്ടങ്ങൾ ഞങ്ങൾ സ്വന്തമാക്കി.എഡേഴ്സൺ ഇല്ലായിരുന്നുവെങ്കിൽ അതൊന്നും സാധ്യമാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ സ്ഥിരതയും കരിസ്മയും അസാധാരണമാണ്. താരം തുടരാൻ തീരുമാനിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട് “ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് സിറ്റിയുടെ ഒന്നാം ഗോൾകീപ്പർ ആയിക്കൊണ്ട് എഡേഴ്സൺ തന്നെയായിരിക്കും വരുന്ന സീസണൽ ഉണ്ടാവുക.മാഞ്ചസ്റ്റർ സിറ്റിയും യുണൈറ്റഡും തമ്മിലുള്ള കമ്യൂണിറ്റി ഷീൽഡ് ഫൈനൽ ഇന്നാണ് നടക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് വെമ്പ്ലിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. കഴിഞ്ഞ FA കപ്പ് ഫൈനലിൽ സിറ്റിയെ തോൽപ്പിക്കാൻ യുണൈറ്റഡിന് സാധിച്ചിരുന്നു.അതിന് പ്രതികാരം തീർക്കാനാവും സിറ്റി ഇന്ന് കളിക്കളത്തിലേക്ക് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *