വളർച്ച മന്ദഗതിയിൽ, നിയമങ്ങൾ മാറണം:MLS നോട് സ്ലാട്ടൻ!

ഇന്ന് ഫുട്ബോൾ ലോകം ഏറെ ശ്രദ്ധിക്കുന്ന ലീഗുകളിൽ ഒന്നാണ് അമേരിക്കൻ ലീഗ്.അതിന് കാരണം ലയണൽ മെസ്സിയാണ്.എംഎൽഎസ് ക്ലബ്ബായ ഇന്റർ മയാമി മെസ്സിയെ സ്വന്തമാക്കിയതോടുകൂടിയാണ് കൂടുതൽ ആരാധകർ അമേരിക്കൻ ലീഗിലേക്ക് ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ മെസ്സി വരുന്നതിനു മുൻപേ തന്നെ ഒരുപാട് സൂപ്പർ താരങ്ങൾ അവിടെ കളിച്ചിട്ടുണ്ട്. അതിൽ പെട്ട ഒരാളാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.

2018-19 കാലയളവിലാണ് ഇദ്ദേഹം ലോസ് ആഞ്ചലസ് ഗാലക്സിക്ക് വേണ്ടി കളിച്ചിട്ടുള്ളത്.തകർപ്പൻ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.56 ലീഗ് മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഇപ്പോൾ അമേരിക്കൻ ലീഗിനെ കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്.MLS ന്റെ വളർച്ച മന്ദഗതിയിലാണെന്നും പല നിയമങ്ങളിലും മാറ്റം വരേണ്ടതുണ്ട് എന്നുമാണ് സ്ലാറ്റൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ശരിയായ ദിശയിൽ എംഎൽഎസ് വളരുന്നത്. പക്ഷേ വളരെ പതിയെയാണ് ലീഗിന്റെ വളർച്ച. ഒരുപാട് നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഇതിന് തടസ്സമായി നിലകൊള്ളുന്നത്. അതിവേഗം വളരാൻ വേണ്ടി നിയമങ്ങളിൽ മാറ്റം വരണം.അടുത്ത വേൾഡ് കപ്പ് അമേരിക്കയിലാണ് നടക്കുന്നത്.അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ യൂറോപ്പിലെ ലെവൽ വളരെ ഉയർന്നതാണ്.നിങ്ങൾക്ക് ആ ലെവലിലേക്ക് എത്തണമെങ്കിൽ തീർച്ചയായും അടിത്തട്ടിൽ നിന്നും ജോലി ആരംഭിക്കേണ്ടതുണ്ട്.ഗ്രാസ് റൂട്ട് ലെവലിൽ ഫുട്ബോൾ വളർത്താൻ വേണ്ടി അമേരിക്ക കൂടുതൽ ഇൻവെസ്റ്റ് ചെയ്യേണ്ടതുണ്ട് ” ഇതാണ് സ്ലാറ്റൻ പറഞ്ഞിട്ടുള്ളത്.

സൂപ്പർ താരങ്ങൾ വന്നതുകൊണ്ട് മാത്രം വളർച്ച ഉണ്ടാവില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.നിലവിൽ ഒരുപാട് താരങ്ങളെ അമേരിക്കൻ ലീഗിലേക്ക് ആകർഷിക്കാൻ എംഎൽഎസിന് സാധിക്കുന്നുണ്ട്. കൂടാതെ മെസ്സി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ വരവ് സാമ്പത്തികപരമായും അമേരിക്കൻ ലീഗിന് ഗുണം ചെയ്തിട്ടുണ്ട്. കൂടുതൽ മികച്ച രൂപത്തിലേക്ക് മാറാൻ കഴിയും എന്ന് തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *