പരിക്കുണ്ട്, പക്ഷേ ബോഡി ആവശ്യപ്പെട്ടത് മറ്റൊന്ന്:സുവാരസ് പറയുന്നു
ഇന്ന് ലീഗ്സ് കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം നേടാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ മെക്സിക്കൻ ക്ലബ്ബായ പ്യൂബ്ലയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ഗോൾ നേടാൻ സൂപ്പർ താരം ലൂയിസ് സുവാരസിന് കഴിഞ്ഞിരുന്നു.ഇന്റർമയാമിയുടെ ആദ്യ ഗോൾ നേടിയത് മത്യാസ് റോഹാസായിരുന്നു.
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ സുവാരസിന് സാധിച്ചിരുന്നു.72ആം മിനുട്ടിൽ ജോർദി ആൽബയുടെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ നേടിയത്. എന്നാൽ പരിക്കിന്റെ പ്രശ്നങ്ങൾ വെച്ചാണ് താൻ കളിച്ചത് എന്നുള്ള കാര്യം സുവാരസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ബോഡി ആവശ്യപ്പെട്ടത് ടീമിനെ സഹായിക്കാനാണെന്നും സുവാരസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എനിക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട്. ഈ ആഴ്ചയിൽ വേദന എന്നെ അലട്ടിയിരുന്നു.പക്ഷേ എന്റെ ബോഡി ആവശ്യപ്പെട്ടത് മറ്റൊന്നാണ്. ടീമിനെ സഹായിക്കാനാണ് ബോഡി ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് ഇന്ന് ഞാൻ കളിച്ചത് ” ഇതാണ് ഉറുഗ്വൻ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
ലീഗ്സ് കപ്പിലെ നിലവിലെ ജേതാക്കൾ ഇന്റർ മയാമിയാണ്. ആ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അവർ ഇപ്പോൾ കളിക്കുന്നത്. മെസ്സിയുടെ അഭാവത്തിലും അവർ മികച്ച പ്രകടനം നടത്തുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. കഴിഞ്ഞ ലീഗ്സ് കപ്പിലെ ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയത് മെസ്സിയായിരുന്നു.എന്നാൽ ഇപ്പോൾ മെസ്സി പരിക്കിന്റെ പിടിയിലാണ്.അദ്ദേഹം എന്ന് തിരിച്ചെത്തും എന്നത് അവ്യക്തമായ ഒരു കാര്യമാണ്.