അതൊരു സിനിമയുടെ ക്ലൈമാക്സ് പോലെയായിരുന്നു :ഡി മരിയയുടെ ആ രംഗത്തെക്കുറിച്ച് സ്‌കലോണി പറയുന്നു

കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയിൽ കൊളംബിയയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.എക്സ്ട്രാ ടൈമിൽ കൊളംബിയയെ തോൽപ്പിച്ചുകൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചു.എയ്ഞ്ചൽ ഡി മരിയ അർജന്റീനക്ക് വേണ്ടി അവസാനമായി കളിച്ച മത്സരമായിരുന്നു ഇത്. ലയണൽ മെസ്സി കളം വിട്ടപ്പോൾ ക്യാപ്റ്റന്റെ ആം ബാൻഡ് സ്വീകരിച്ചത് ഡി മരിയയായിരുന്നു. അതിനുശേഷം ഡി മരിയ കളം വിട്ടപ്പോൾ ക്യാപ്റ്റന്റെ ആം ബാൻഡ് സ്വീകരിച്ചത് നിക്കോളാസ് ഓട്ടമെന്റിയായിരുന്നു.

ഈ കോപ്പ അമേരിക്ക ഫൈനലിനെ കുറിച്ചും ഡി മരിയയെ കുറിച്ചും ചില കാര്യങ്ങൾ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി പറഞ്ഞിട്ടുണ്ട്. അതായത് ഡി മരിയ ക്യാപ്റ്റന്റെ ആം ബാൻഡ് കൈമാറുന്ന രംഗം ഒരു സിനിമയുടെ ക്ലൈമാക്സ് പോലെയായിരുന്നു എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെയധികം ബുദ്ധിമുട്ടേറിയ ഒരു ഫൈനലാണ് ഞങ്ങൾ കളിച്ചത്.വളരെ സങ്കീർണ്ണമായിരുന്നു.ആശ്വാസത്തോടുകൂടി അവസാനിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.ഡി മരിയയെ പിൻവലിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നു.കാരണം അദ്ദേഹം വളരെ മികച്ച രൂപത്തിലാണ് കളിച്ചിരുന്നത്. ആളുകളിൽ നിന്നുമുള്ള അഭിനന്ദനങ്ങൾ അദ്ദേഹം അർഹിക്കുന്നുണ്ട്. തീർച്ചയായും അദ്ദേഹത്തെ പിൻവലിച്ച് ഓട്ടമെന്റിയെ കൊണ്ടുവന്നത് ശരിയായ തീരുമാനമായിരുന്നു. കാരണം ആളുകളിൽ നിന്നുള്ള ആ ഒരു കയ്യടി അദ്ദേഹം അർഹിച്ചിരുന്നു. അദ്ദേഹം ക്യാപ്റ്റന്റെ ആം ബാൻഡ് നിക്കോക്ക് കൈമാറിയത് ഒരു സിനിമയുടെ ക്ലൈമാക്സ് പോലെയായിരുന്നു. സാധ്യമാകുന്ന അത്രയും കാലം അദ്ദേഹം കളിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നത് “ഇതാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിച്ച ഡി മരിയ ക്ലബ്ബ് ഫുട്ബോളിൽ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.ബെൻഫിക്കക്ക് വേണ്ടി തന്നെയാണ് താരം കളിക്കുക.ഒരു വർഷത്തേക്ക് കൂടി അദ്ദേഹം കരാർ പുതുക്കിയിരുന്നു. അതിനുശേഷം താരം അർജന്റീനയിലേക്ക് തിരിച്ചെത്തും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *