കരഞ്ഞ മെസ്സിയെ ഞങ്ങൾ ചിരിപ്പിച്ചു:എമി
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊളംബിയയെ തോൽപ്പിച്ചുകൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന കൊളംബിയയെ തോൽപ്പിച്ചത്.ലൗറ്ററൊ മാർട്ടിനസാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്.ഇതോടെ അർജന്റീന കിരീടം നിലനിർത്തുകയും ചെയ്തു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലയണൽ മെസ്സി പരിക്കു കാരണം കളിക്കളം വിട്ടിരുന്നു. തുടർന്ന് ബെഞ്ചിൽ എത്തിയതിനു ശേഷം സങ്കടത്തോടുകൂടി കരയുന്ന മെസ്സിയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞത്. പക്ഷേ അർജന്റീന വിജയം ഉറപ്പിച്ചതോടെ മെസ്സിയുടെ എല്ലാ സങ്കടങ്ങളും നീങ്ങുകയും സന്തോഷമായി മാറുകയും ചെയ്തു. ലയണൽ മെസ്സി കളം വിട്ടാലും അദ്ദേഹത്തിന്റെ പുറകിൽ തങ്ങൾ 11 പോരാളികളുണ്ട് എന്നാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.”ലയണൽ മെസ്സി കളിക്കളം വിട്ടാലും അദ്ദേഹത്തിന്റെ പിറകിലുള്ള 11 പോരാളികൾ അവിടെയുണ്ടാകും. ഞങ്ങളുടെ ലീഡർ മെസ്സിയാണ്. ഞങ്ങൾ ഇതെല്ലാം ചെയ്യേണ്ടത് ടീമിന്റെ വിജയത്തിനു വേണ്ടിയാണ്.അദ്ദേഹം മത്സരത്തിനിടയിൽ കരഞ്ഞു.പക്ഷേ മത്സരത്തിന്റെ അവസാനത്തിൽ ഞങ്ങൾ അദ്ദേഹത്തെ ചിരിപ്പിച്ചു. എല്ലാം സ്വന്തമാക്കിയവനാണ് മെസ്സി.ഇനി ഒന്നും തന്നെ മെസ്സിക്ക് സ്വന്തമാക്കാനില്ല. ഇനി ഒരിക്കലും നിങ്ങൾ അദ്ദേഹത്തെ വിമർശിക്കരുത് ” ഇതാണ് അർജന്റീന ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.ഈ ടൂർണമെന്റിൽ ഉടനീളം ഫിറ്റ്നസ് പ്രശ്നങ്ങൾ മെസ്സിയെ അലട്ടിയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയിട്ടുള്ളത്. മെസ്സിയുടെ യഥാർത്ഥ വ്യക്തിഗത മികവ് ഈ കോപ്പ അമേരിക്കയിൽ പുറത്തുവന്നിട്ടില്ല. പക്ഷേ അർജന്റീനക്ക് കിരീടം നേടാനായി എന്നത് തീർച്ചയായും അദ്ദേഹത്തിന് സന്തോഷം നൽകുന്ന കാര്യമാണ്.