സ്വന്തം രാജ്യത്തോടുള്ള യഥാർത്ഥ പാഷൻ: ക്രിസ്റ്റ്യാനോക്ക് പിന്തുണയുമായി മക്ഗ്രഗർ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണ്.ഈ യൂറോ കപ്പിൽ നാല് മത്സരങ്ങൾ റൊണാൾഡോ കളിച്ചു കഴിഞ്ഞു.ഒരു ഗോൾ പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ഒരു അസിസ്റ്റ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം പ്രധാനപ്പെട്ട ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്തിരുന്നു.

അതിനുശേഷം നിയന്ത്രണം വിട്ടു കരയുന്ന ഒരു ക്രിസ്റ്റ്യാനോ റൊണാൾഡോയെയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. ഏതായാലും ഗോൾകീപ്പർ ഡിയഗോ കോസ്റ്റയുടെ മികവിൽ ആ മത്സരത്തിൽ പോർച്ചുഗൽ രക്ഷപ്പെട്ടു എന്ന് തന്നെ പറയാം. എല്ലാം കൊണ്ടും തളർന്ന് നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയുമായി UFC സൂപ്പർ താരവും ക്രിസ്റ്റ്യാനോയുടെ അടുത്ത സുഹൃത്തുമായ കോണോർ മക്ഗ്രഗർ രംഗത്ത് വന്നിട്ടുണ്ട്.രാജ്യത്തോടുള്ള റൊണാൾഡോയുടെ യഥാർത്ഥ പാഷനാണ് അവിടെ കണ്ടത് എന്നാണ് മക്ഗ്രഗർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ഇങ്ങനെയാണ്.

” രാജ്യത്തോടുള്ള യഥാർത്ഥ പാഷൻ.ക്രിസ്റ്റ്യാനോ റൊണാൾഡോ,നിങ്ങളാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം. ഈ ഭൂമിക്ക് നിങ്ങൾ ഒരു അനുഗ്രഹമാണ്.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദരാ. കഴിഞ്ഞ പോയത് ഗ്ലോറിയാണ്. ഇപ്പോൾ ഉള്ളതാണ് ചരിത്രം ” ഇതാണ് മക്ഗ്രഗർ കുറിച്ചിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ കരയുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മക്ഗ്രഗർ ഇക്കാര്യങ്ങളൊക്കെ എഴുതിയിട്ടുള്ളത്. ഏതായാലും പോർച്ചുഗൽ അടുത്ത ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെയാണ് നേരിടുക. വരുന്ന വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റാർട്ട് ചെയ്യും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *