പെനാൽറ്റി മിസ്സ്,കണ്ണീരണിഞ്ഞ് മാപ്പ് പറഞ്ഞ് ക്രിസ്റ്റ്യാനോ!
ഇന്നലെ യൂറോകപ്പിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്.പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്ലോവേനിയയെയാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയിട്ടുള്ളത്.പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു അവരുടെ വിജയം. ഇതോടുകൂടി പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. എതിരാളികൾ ഫ്രാൻസാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള സുപ്രധാന താരങ്ങൾ പോർച്ചുഗലിനു വേണ്ടി സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ മത്സരത്തിൽ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടു പോയി. എക്സ്ട്രാ ടൈമിൽ പോർച്ചുഗലിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അത് പാഴാക്കുകയായിരുന്നു.ഒബ്ലക്ക് അത് സേവ് ചെയ്തു.
ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. പോർച്ചുഗലിന്റെ ആദ്യ കിക്ക് എടുത്തത് ക്രിസ്റ്റ്യാനോ തന്നെയാണ്.അദ്ദേഹത്തിന് അവിടെ പിഴച്ചില്ല.3 പോർച്ചുഗൽ താരങ്ങളും ഗോളാക്കി മാറ്റി. എന്നാൽ മൂന്ന് സ്ലോവേനിയ താരങ്ങൾക്കും പിഴച്ചു. അവരുടെ കിക്കുകൾ പോർച്ചുഗൽ ഗോൾ കീപ്പറായ കോസ്റ്റ തടയുകയായിരുന്നു.അങ്ങനെ പോർച്ചുഗൽ വിജയിക്കുകയായിരുന്നു.
പെനാൽറ്റി പാഴാക്കിയ ദുഃഖത്താൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിൽ വെച്ച് കരയുന്ന കാഴ്ചക്കും ഈ മത്സരം സാക്ഷിയായി. മാത്രമല്ല മത്സരശേഷം ആരാധകരോട് റൊണാൾഡോ മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. പെനാൽറ്റി പാഴാക്കിയത് കൊണ്ടാണ് അദ്ദേഹം മാപ്പ് പറഞ്ഞിട്ടുള്ളത്. ഈ യൂറോ കപ്പിൽ ഇതുവരെ ഒരു ഗോൾ പോലും നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല.