പോർച്ചുഗല്ലിലേയും ലോകത്തെയും എല്ലാ ട്രെയിനിങ് അക്കാദമികളിലും ഇത് കാണിക്കണം :റോബർട്ടോ മാർട്ടിനസ്

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ തുർക്കിയെ പരാജയപ്പെടുത്തിയത്.ബെർണാഡോ സിൽവ,ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് പോർച്ചുഗലിന്റെ ഗോളുകൾ നേടിയത്.ഒരു ഗോൾ തുർക്കിയുടെ സെൽഫ് ഗോൾ ആയിരുന്നു. വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ പോർച്ചുഗല്ലിന് കഴിഞ്ഞു.

മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു അസിസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്. തനിക്ക് ഗോളടിക്കാൻ സാധിക്കുമായിരുന്നിട്ടും റൊണാൾഡോ അത് ബ്രൂണോക്ക് ഗോൾ നേടാൻ നൽകുകയായിരുന്നു. റൊണാൾഡോയുടെ ഈ അസിസ്റ്റിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പോർച്ചുഗൽ പരിശീലകനായ റോബർട്ടോ മാർട്ടിനസ്. പോർച്ചുഗല്ലിലേയും ലോകത്തേയും എല്ലാ ട്രെയിനിങ് അക്കാദമികളിലും ഇത് പ്രദർശിപ്പിക്കണമെന്നാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും വളരെയധികം അമേസിങ് ആയിട്ടുള്ള ഒരു കാര്യമാണ് ഞാൻ ഇന്ന് കണ്ടത്. ഷോട്ട് എടുക്കുന്നതിനു പകരം അദ്ദേഹം ബ്രൂണോ ഫെർണാണ്ടസിന് അസിസ്റ്റ് നൽകുകയായിരുന്നു. പോർച്ചുഗലിൽ അതുപോലെതന്നെ ലോകത്തെയും എല്ലാ ട്രെയിനിങ് അക്കാദമികളിലും നമ്മൾ ഇത് കാണിക്കണം. കാരണം ടീമാണ് എപ്പോഴും പ്രധാനപ്പെട്ട കാര്യം,ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ അസിസ്റ്റ് സ്വന്തമാക്കിയതോടുകൂടി യൂറോകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയ താരം എന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലായി. ഏറ്റവും കൂടുതൽ യൂറോ കപ്പ് കോമ്പറ്റീഷനുകളിൽ കളിച്ച താരവും ഏറ്റവും കൂടുതൽ യൂറോ കപ്പ് ഗോളുകൾ നേടിയ താരവും റൊണാൾഡോ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *