എന്നെ ഏറ്റവും കൂടുതൽ ദേഷ്യം പിടിപ്പിച്ചത് റാമോസ്: തുറന്ന് പറഞ്ഞ് മെസ്സി
കരിയറിന്റെ ഭൂരിഭാഗം സമയവും ലാലിഗയിൽ ചിലവഴിച്ചിട്ടുള്ള ഇതിഹാസമാണ് ലയണൽ മെസ്സി. ബാഴ്സലോണക്ക് വേണ്ടി കളിച്ച മെസ്സി എൽ ക്ലാസിക്കോ മത്സരങ്ങളിലെ പ്രധാന ആകർഷണ കേന്ദ്രമായിരുന്നു. അതോടൊപ്പം തന്നെ ചിരവൈരികളായ റയൽ മാഡ്രിഡിന്റെ നോട്ടപ്പുള്ളിയുമായിരുന്നു.എൽ ക്ലാസിക്കോ പോരാട്ടങ്ങളിൽ പലപ്പോഴും റയൽ മാഡ്രിഡിന്റെ ഭാഗത്ത് നിന്ന് വലിയ വെല്ലുവിളികളായിരുന്നു മെസ്സിക്ക് ഏൽക്കേണ്ടി വന്നിരുന്നത്.
എൽ ക്ലാസ്സിക്കോകളിൽ ഒരുപാട് തവണ ഏറ്റുമുട്ടിയിട്ടുള്ളവരാണ് മെസ്സിയും സെർജിയോ റാമോസും മെസ്സിയെ തടയേണ്ട ഉത്തരവാദിത്വം പലപ്പോഴും ഈ ഡിഫൻഡർക്കായിരുന്നു. അതുകൊണ്ടുതന്നെ രണ്ട് പേരും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.ഇതേക്കുറിച്ച് മെസ്സി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തന്നെ ഏറ്റവും കൂടുതൽ ദേഷ്യം പിടിപ്പിച്ച താരം അത് സെർജിയോ റാമോസാണ് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാനും സെർജിയോ റാമോസും തമ്മിൽ ഒരുപാട് സംഘട്ടനങ്ങൾ ഉണ്ടായിട്ടുണ്ട്. എത്രയോ വാക്ക് തർക്കങ്ങൾ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടുണ്ട്. എന്നെ ഏറ്റവും കൂടുതൽ ദേഷ്യം പിടിപ്പിച്ച താരം അദ്ദേഹം ആയിരുന്നു.ക്ലാസ്സിക്കോ മത്സരങ്ങളിൽ പലപ്പോഴും ഞങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. കാരണം വളരെയധികം തീവ്രത നിറഞ്ഞ മത്സരങ്ങളായിരുന്നു അത്. പിന്നീട് ഞാനും അദ്ദേഹം സഹതാരങ്ങളായി “ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
2021 ലാണ് മെസ്സിയും റാമോസും പിഎസ്ജിയിലെത്തുന്നത്. രണ്ടുപേരും രണ്ടു വർഷക്കാലം സഹതാരങ്ങളായി കൊണ്ട് കളിച്ചു.പിന്നീട് രണ്ടുപേരും ക്ലബ്ബ് വിടുകയായിരുന്നു. നിലവിൽ മെസ്സി അമേരിക്കയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. റാമോസും അമേരിക്കയിൽ എത്താൻ സാധ്യതകൾ ഉണ്ട്.