യമാലിനൊപ്പം കളിക്കണം,തിരഞ്ഞെടുക്കുക അർജന്റീനയെ:തിയാഗോ മെസ്സി
ലയണൽ മെസ്സിയുടെ മൂത്ത മകനായ തിയാഗോ മെസ്സി ഇന്റർ മയാമിയുടെ അക്കാദമി താരമാണ് നിലവിൽ. അമേരിക്കയിലെ ഒർലാന്റോയിൽ വെച്ച് നടക്കുന്ന ലാലിഗ എഫ്സി ഫ്യൂച്ചേഴ്സ് ടൂർണമെന്റിൽ ഇദ്ദേഹം പങ്കെടുക്കുന്നുണ്ട്.ബാഴ്സലോണ,റയൽ സോസിഡാഡ് എന്നീ ക്ലബ്ബുകൾക്കെതിരെ ഇന്റർ മയാമിയും തിയാഗോ മെസ്സിയും കളിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിനുശേഷം തിയാഗോയും സുവാരസിന്റെ മകനായ ബെഞ്ചമിൻ സുവാരസ്സും ഒരു അഭിമുഖം നൽകിയിരുന്നു.
റാമോൺ മൊറീനയായിരുന്നു ഇവരെ ഇന്റർവ്യൂ ചെയ്തിരുന്നത്. ഒരുപാട് കാര്യങ്ങളെക്കുറിച്ച് മെസ്സിയുടെ മകനായ തിയാഗോ സംസാരിച്ചിട്ടുണ്ട്. എന്തെങ്കിലും ഒരിക്കൽ ലാമിനെ യമാലിനോടൊപ്പം കളിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള തിയാഗോ മെസ്സി പറഞ്ഞിട്ടുണ്ട്.അതെ അസാധ്യമായ ഒരു കാര്യമല്ല. കാരണം തിയാഗോ മെസ്സിയും ലാമിനെ യമാലും തമ്മിൽ കേവലം 5 വയസ്സിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്.
ഭാവിയിൽ അർജന്റീന ദേശീയ ടീമിന് വേണ്ടിയാണോ സ്പെയിൻ ദേശീയ ടീമിന് വേണ്ടിയാണോ കളിക്കാൻ ആഗ്രഹിക്കുന്നതെന്ന് തിയാഗോയോടു ചോദിക്കപ്പെട്ടിരുന്നു. അർജന്റീനയെയാണ് ഇദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്. അർജന്റീനക്ക് വേണ്ടി കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സ്പെയിനിന് ഒരിക്കലും തന്നെ ചെയ്യാൻ സാധിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
അതേസമയം മെസ്സിയുടെ ഏറ്റവും മനോഹരമായ ഗോളും തിയാഗോ തിരഞ്ഞെടുത്തിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നേടിയ ഹെഡർ ഗോളാണ് തന്റെ പിതാവ് നേടിയ ഏറ്റവും മനോഹരമായ ഗോൾ എന്നാണ് തിയാഗോ പറഞ്ഞിട്ടുള്ളത്. തിയാഗോയും മാറ്റിയോയും ഇന്റർമയാമിയുടെ അക്കാദമി ടീമുകൾക്ക് വേണ്ടിയാണ് നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്.രണ്ടുപേരും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്.