ആദ്യ മത്സരം വിജയിച്ച് അർജന്റീന തുടങ്ങി!
ഈ മാസം നടക്കുന്ന കോപ്പ അമേരിക്കക്ക് മുന്നോടിയായി രണ്ട് സൗഹൃദമത്സരങ്ങളാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കളിക്കുന്നത്.അതിലെ ആദ്യ മത്സരത്തിൽ അർജന്റീന വിജയിച്ചിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. സൂപ്പർതാരം ഏഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.
ലയണൽ മെസ്സിക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് സ്‌കലോണി സ്റ്റാർട്ടിങ് ഇലവൻ പുറത്തുവിട്ടത്. ഡി മരിയക്കൊപ്പം ആൽവരസ്,ലൗറ്ററോ എന്നിവരായിരുന്നു മുന്നേറ്റ നിരയിൽ സ്റ്റാർട്ട് ചെയ്തിരുന്നത്. മത്സരത്തിന്റെ നാല്പതാം മിനിട്ടിലാണ് ഡി മരിയയുടെ ഗോൾ പിറന്നത്.റൊമേറോ നൽകിയ പാസ് പിടിച്ചെടുത്ത താരം അത് ഗോളാക്കി മാറ്റുകയായിരുന്നു.ഈ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തിൽ ഡി മരിയയുടെ പകരക്കാരനായി കൊണ്ട് മെസ്സി രണ്ടാം പകുതിയിൽ എത്തി. മികച്ച പ്രകടനം തന്നെയാണ് അർജന്റീന നടത്തിയിട്ടുള്ളത്.പക്ഷേ കൂടുതൽ ഗോളുകൾ നേടാൻ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു. ഇനി അടുത്ത മത്സരം അർജന്റീന ഗ്വാട്ടിമാലക്കെതിരെയാണ് കളിക്കുക.അതിനുശേഷമാണ് കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ കാനഡയെ അർജന്റീന നേരിടുക.