ബാലൺഡി’ഓർ 2024,ആദ്യ പ്രഖ്യാപനം വന്നു!
ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്കാരം ആര് നേടും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർ ഉള്ളത്. പ്രധാനമായും രണ്ട് താരങ്ങൾക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.റയൽ മാഡ്രിഡ് സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയർ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരാണ് ആ രണ്ടു താരങ്ങൾ. ഇനി നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക,യുറോ കപ്പ് എന്നീ ഇന്റർനാഷണൽ ടൂർണമെന്റുകൾക്ക് ഈ പോരാട്ടത്തിൽ വലിയ പങ്കുവഹിക്കാനുണ്ട്.
നിലവിലെ ബാലൺഡി’ഓർ ജേതാവ് സൂപ്പർ താരം ലയണൽ മെസ്സിയാണ്.ഏർലിങ് ഹാലന്റിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു മെസ്സി എട്ടാം ബാലൺഡി’ഓർ സ്വന്തമാക്കിയത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ സ്വന്തമാക്കിയിട്ടുള്ള താരവും മെസ്സി തന്നെയാണ്. ഇപ്പോഴിതാ ഈ വർഷത്തെ ബാലൺഡി’ഓറുമായി ബന്ധപ്പെട്ട ആദ്യ പ്രഖ്യാപനം ഫ്രാൻസ് ഫുട്ബോൾ നടത്തിയിട്ടുണ്ട്.ഈ വർഷത്തെ ബാലൺഡി’ഓർ വരുന്ന ഒക്ടോബർ 28 ആം തീയതി തിങ്കളാഴ്ചയാണ് നൽകപ്പെടുക എന്ന നിർണായക പ്രഖ്യാപനമാണ് ഇവർ നടത്തിയിട്ടുള്ളത്.
68ആം എഡിഷനാണ് നടക്കാൻ പോകുന്നത്. പാരീസിൽ വെച്ചുകൊണ്ടാണ് പുരസ്കാര ദാന ചടങ്ങ് നടക്കുക.രണ്ട് പുരസ്കാരങ്ങൾ കൂടി അവരിപ്പോൾ ആഡ് ചെയ്തിട്ടുണ്ട്.വുമൺസ് കോച്ച് ഓഫ് ദി ഇയർ ട്രോഫി, മെൻസ് കോച്ച് ഓഫ് ദി ഇയർ ട്രോഫി എന്നീ രണ്ടു പുരസ്കാരങ്ങളാണ് പുതുതായി കൊണ്ട് ആഡ് ചെയ്തിട്ടുള്ളത്.

ബാലൺഡി’ഓറിന് വേണ്ടിയുള്ള നോമിനികളുടെ ലിസ്റ്റ് സെപ്റ്റംബർ നാലാം തീയതി ബുധനാഴ്ചയാണ് ഇവർ പുറത്തുവിടുക എന്നത് കൂടി അറിയിച്ചിട്ടുണ്ട്.ആകെ 10 അവാർഡുകളാണ് നൽകപ്പെടുന്നത്. വുമൺസ് ബാലൺഡി’ഓർ,മെൻസ് ബാലൺഡി’ഓർ, വുമൺസ് ക്ലബ്ബ് ഓഫ് ദി ഇയർ,മെൻസ് ക്ലബ്ബ് ഓഫ് ദി ഇയർ, കോപ്പ ട്രോഫി,യാഷിൻ ട്രോഫി,ജർഡ് മുള്ളർ ട്രോഫി,സോക്രട്ടീസ് അവാർഡ്,വുമൺസ് കോച്ച് ഓഫ് ദി ഇയർ,മെൻസ് കോച്ച് ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങളാണ് സമ്മാനിക്കപ്പെടുന്നത്. ഇതൊക്കെ ആര് സ്വന്തമാക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഉള്ളത്.