ആഘോഷങ്ങൾക്ക് സമയമില്ല:ബെല്ലിങ്ങ്ഹാമിന് മുന്നറിയിപ്പുമായി പരിശീലകൻ!
റയൽ മാഡ്രിഡിന് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ സീസണിൽ തന്നെ പൊളിച്ചടുക്കാൻ സൂപ്പർ താരം ജൂഡ് ബെല്ലിങ്ങ്ഹാമിന് സാധിച്ചിരുന്നു.മൂന്ന് കിരീടങ്ങൾ ഇതിനോടകം തന്നെ അദ്ദേഹം നേടിക്കഴിഞ്ഞു.ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിച്ചു എന്നത് ബെല്ലിങ്ങ്ഹാമിന് അതിരില്ലാത്ത സന്തോഷം നൽകിയ കാര്യമായിരുന്നു. സീസണിൽ 23 ഗോളുകളും 13 അസിസ്റ്റുകളും ബെല്ലിങ്ങ്ഹാം സ്വന്തമാക്കുകയായിരുന്നു.
ഇനി ഇംഗ്ലണ്ടിന് വേണ്ടി യുറോ കപ്പിലാണ് ബെല്ലിങ്ങ്ഹാം കളിക്കുക. ഇംഗ്ലണ്ട് പരിശീലകനായ ഗാരെത് സൗത്ത് ഗേറ്റ് ചില നിർദ്ദേശങ്ങളൊക്കെ ഈ ഒരു സൂപ്പർതാരത്തിന് നൽകിയിട്ടുണ്ട്. ആഘോഷങ്ങളിൽ മുഴുകി നിൽക്കാതെ വളരെ വേഗത്തിൽ യൂറോകപ്പിന് വേണ്ടി തയ്യാറാവാനാണ് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. എത്രയും പെട്ടെന്ന് ഗ്രൂപ്പിനോടൊപ്പം ചേരണമെന്നുള്ള നിർദ്ദേശവും സൗത്ത് ഗേറ്റ് നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹം വേഗം വിശ്രമിച്ച് റിക്കവറി ആവുക എന്നുള്ളതാണ്.അദ്ദേഹം പെട്ടെന്ന് തയ്യാറെടുക്കേണ്ടതുണ്ട്. മാത്രമല്ല ഈ ആഘോഷങ്ങളിൽ മനശാസ്ത്രപരമായി അദ്ദേഹം സ്വിച്ച് ചെയ്യേണ്ടതുണ്ട്. അവസാനം വരെ കളിച്ച താരമാണ് ബെല്ലിങ്ങ്ഹാം.അദ്ദേഹം ഒരു സൂപ്പർ പ്രൊഫഷണൽ ആണ്.ശാരീരികമായി അദ്ദേഹം തയ്യാറെടുക്കേണ്ടതുണ്ട്.അടുത്ത ശനിയാഴ്ചയ്ക്ക് മുന്നേ തന്നെ ഞങ്ങൾക്ക് അദ്ദേഹത്തെ ലഭിക്കണം. എല്ലാം ക്ലിയർ ആക്കികൊണ്ട് മെന്റലി അദ്ദേഹം ഫിറ്റാവണം. വളരെ വേഗത്തിൽ അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്യുകയും വേണം ” ഇതാണ് സൗത്ത് ഗേറ്റ് പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗ് ആഘോഷങ്ങളിൽ മതിമറക്കാതെ എത്രയും പെട്ടെന്ന് മാനസികമായി തയ്യാറെടുക്കണം എന്നാണ് ഇംഗ്ലണ്ട് പരിശീലകൻ ഈ സൂപ്പർതാരത്തിന് നൽകിയിട്ടുള്ള നിർദ്ദേശം.രണ്ട് സൗഹൃദ മത്സരങ്ങൾ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.ബോസ്നിയ ഹെർസഗോവിനയും ഐസ്ലാൻഡുമാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.ഈ മത്സരങ്ങളിൽ ബെല്ലിങ്ങ്ഹാം കളിക്കാനുള്ള സാധ്യതകൾ കുറവാണ്.