നീക്കങ്ങൾ ആരംഭിച്ചു,ജർമൻ സൂപ്പർതാരം MLSലേക്ക്?
ബൊറൂസിയ ഡോർട്മുണ്ടിന്റെ ജർമ്മൻ സൂപ്പർ താരമായ മാർക്കോ റ്യൂസ് ക്ലബ്ബിന് ഒടപ്പമുള്ള അവസാന മത്സരവും കളിച്ചു കഴിഞ്ഞിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ മത്സരം. റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടു കൊണ്ട് കിരീടം നഷ്ടമായത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിരാശ നൽകിയ കാര്യമാണ്. 12 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം ബൊറൂസിയ എന്ന ക്ലബ്ബിനോട് വിട പറയുന്നത്.
അമേരിക്കൻ ലീഗിലേക്ക് പോകാനാണ് അദ്ദേഹത്തിന് താല്പര്യം. നേരത്തെ ചില അമേരിക്കൻ ക്ലബ്ബുകൾ അദ്ദേഹത്തിനു വേണ്ടി ശ്രമിക്കുന്നതായി റൂമറുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഫാബ്രിസിയോ റൊമാനോ അക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഇപ്പോൾ നൽകിയിട്ടുണ്ട്.MLS വമ്പൻമാരായ ലോസ് ആഞ്ചലസ് ഗാലക്സി താരത്തെ കോൺടാക്ട് ചെയ്തിട്ടുണ്ട്.അദ്ദേഹത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് അവർ ആരംഭം കുറിച്ചിട്ടുണ്ട്.
നിലവിൽ ഫ്രീ ഏജന്റാണ് റ്യൂസ്. ഒരു കോൺട്രാക്ട് പ്രൊപ്പോസൽ നൽകുകയാണ് ഈ ക്ലബ്ബ് ചെയ്തിട്ടുള്ളത്. താരം അത് സ്വീകരിച്ചാൽ LA ഗാലക്സിയിൽ നമുക്ക് അദ്ദേഹത്തെ കാണാൻ സാധിക്കും. താരത്തിന് വേണ്ടിയുള്ള സ്പോട്ട് അവർ മറ്റൊരു ക്ലബ്ബായ ഷാർലറ്റ് എഫ്സിയിൽ നിന്നും വാങ്ങിച്ച് കഴിഞ്ഞു എന്നുകൂടി അറിയാൻ കഴിയുന്നുണ്ട്.റ്യൂസിന് വേറെയും ഓഫറുകൾ ലഭിച്ചിട്ടുണ്ട്.പ്രത്യേകിച്ച് സൗദി ക്ലബ്ബുകളിൽ നിന്നാണ് ഓഫറുകൾ ലഭിച്ചിട്ടുള്ളത്.
പക്ഷേ അമേരിക്കയിലേക്ക് പോകാനാണ് അദ്ദേഹം താൽപര്യപ്പെടുന്നത്.അദ്ദേഹം MLS ലേക്ക് പോവാൻ ഇഷ്ടപ്പെടുന്നു എന്നത് അദ്ദേഹത്തിന്റെ സുഹൃത്തായ സമീർ നസ്രി നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സീസണിൽ ജർമൻ ലീഗിൽ 26 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 6 ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.