ഡ്യൂപ്ലിക്കേറ്റ് ജഴ്സി ധരിക്കുന്നവർ സൂക്ഷിക്കുക, പണി വരുന്നു!
ഈ വരുന്ന ജൂൺ പതിനഞ്ചാം തീയതിയാണ് ഇത്തവണത്തെ യൂറോ കപ്പ്ന് തുടക്കമാകുന്നത്. ജർമ്മനിയിൽ വെച്ചുകൊണ്ടാണ് ഇത്തവണ യൂറോ കപ്പ് നടക്കുന്നത്.ഈ ടൂർണമെന്റിലെ ഏറ്റവും വലിയ കിരീട ഫേവറേറ്റുകളാണ് ഇംഗ്ലണ്ട്. താര സമ്പന്നമായ ഒരു സ്‌ക്വാഡിനെ അവരുടെ പരിശീലകനായ ഗാരെത് സൗത്ത് ഗേറ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഈ യൂറോകപ്പുമായി ബന്ധപ്പെട്ട ഒരു നിർണായക തീരുമാനം ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ ഇപ്പോൾ എടുത്തിട്ടുണ്ട്. അതായത് ഇംഗ്ലണ്ടിന്റെ ഒഫീഷ്യൽ ജഴ്സി അഥവാ ഒറിജിനൽ ജേഴ്സി മാത്രമാണ് ആരാധകർക്ക് ധരിക്കാനുള്ള അനുമതി ഉണ്ടാവുക.ഫെയ്ക്ക് ജേഴ്സികൾ അഥവാ ഡ്യൂപ്ലിക്കേറ്റ് ജേഴ്സികൾ ധരിക്കുന്ന ആരാധകർക്ക് കടുത്ത ഫൈൻ ഈടാക്കാൻ ഇപ്പോൾ ബന്ധപ്പെട്ട അധികൃതർ തീരുമാനിച്ചിട്ടുണ്ട്. 5000 യൂറോയോളം ഫൈൻ കിടക്കാനാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിട്ടുള്ളത്. ഇംഗ്ലീഷ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

അതായത് ഡ്യൂപ്ലിക്കേറ്റ് ജേഴ്സികൾ വിപണിയിൽ ലഭ്യമായതുകൊണ്ട് തന്നെ ഒഫീഷ്യൽ ജേഴ്സികളുടെ പാർട്ണേഴ്സിനും ഷെയർ ഹോൾഡേഴ്സിനും കനത്ത നഷ്ടമാണ് സംഭവിക്കുന്നത്.ഇത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം അധികൃതർ കൈകൊണ്ടിട്ടുള്ളത്. വളരെ ചെറിയ വിലക്കാണ് ഡ്യൂപ്ലിക്കേറ്റ് ജേഴ്സികൾ ലഭിക്കുക. അതേസമയം ഒഫീഷ്യൽ സ്റ്റോറുകളിൽ നിന്നും ഒഫീഷ്യൽ വെബ്സൈറ്റുകളിൽ നിന്നും ലഭിക്കുന്ന ജേഴ്സികൾക്ക് വില കൂടുതലാണ്.അതുകൊണ്ടുതന്നെ മിക്ക ആരാധകരും ആശ്രയിക്കാറുള്ളത് ഡ്യൂപ്ലിക്കേറ്റ് ജേഴ്സികളെയാണ്. ഇത് തടയാൻ വേണ്ടിയുള്ള തീരുമാനങ്ങളാണ് ഇപ്പോൾ ഫുട്ബോൾ അസോസിയേഷൻ എടുത്തിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പരിശോധനകൾ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ട്രാൻസ്പോർട്ട് പോയിന്റുകളിലാണ് പരിശോധനകൾ ഉണ്ടാവുക. ജർമൻ അതോറിറ്റികളും ഇതുമായി ബന്ധപ്പെട്ടുകൊണ്ട് സഹകരിച്ചേക്കും. ഡ്യൂപ്ലിക്കേറ്റ് ജേഴ്സികൾ ധരിച്ചവർക്ക് 5000 യൂറോ പിഴ ചുമത്താൻ തന്നെയാണ് തീരുമാനം. ഇംഗ്ലീഷ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു തീരുമാനമാണ്.