പിക്വേ വെറും ശരാശരിക്കാരൻ, ലോകത്തിലെ മികച്ച ഡിഫൻഡർ റാമോസെന്ന് അർജന്റൈൻ വേൾഡ് കപ്പ് ജേതാവ് !

ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് സെർജിയോ റാമോസാണെന്നും ജെറാർഡ് പിക്വേ വെറും ശരാശരി ഡിഫൻഡർ മാത്രമാണെന്നും അഭിപ്രായപ്പെട്ട് മുൻ അർജന്റൈൻ വേൾഡ് കപ്പ് ജേതാവ് റുഗെരി. 1986 വേൾഡ് കപ്പിൽ അർജന്റീന ജേതാക്കളായപ്പോൾ സെന്റർ ബാക്ക് പൊസിഷനിൽ കളിച്ചിരുന്ന താരമാണ് ആൽഫ്രഡൊ റുഗെരി. താരം റയൽ മാഡ്രിഡിന് വേണ്ടിയും ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. തന്നെ പോലെയുള്ള ഒരു സെക്കന്റ്‌ റേറ്റ് താരമാണ് പിക്വേ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം ഫോക്സ് സ്പോർട്സ് അർജന്റീനക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമ്മർദ്ദഘട്ടത്തിൽ അടിപതറുന്ന ഡിഫൻഡറാണ് അദ്ദേഹമെന്നും റുഗെരി അറിയിച്ചു.

” എന്നെ പോലെ, മറ്റുള്ള ഒരുപാട് താരങ്ങളെ പോലെ പിക്വേയും സെക്കന്റ്‌ റേറ്റ് താരം മാത്രമാണ്. അദ്ദേഹം കാണാൻ കൊള്ളാവുന്നവനാണ്, ഷാക്കിറക്കൊപ്പമാണ്, നല്ല ഭംഗിയുള്ള താടിയുണ്ട്. പക്ഷെ അദ്ദേഹം വലൻസിയക്ക് വേണ്ടിയാണ് കളിച്ചിരുന്നെങ്കിൽ അദ്ദേഹം അങ്ങനെ വലിയ രീതിയിൽ ആരും അറിയപ്പെടുമായിരുന്നില്ല. പക്ഷെ അദ്ദേഹം ഒടുവിൽ ബാഴ്സയിൽ എത്തിച്ചേർന്നു. അദ്ദേഹം എന്നെ പോലെയാണ്. ഒരു ശരാശരി ഡിഫൻഡർ മാത്രമാണ്. നല്ല ഡിഫൻഡർ ആണ്. പക്ഷെ അതിൽ കൂടുതൽ ഒന്നുമില്ല. അദ്ദേഹത്തിന് സമ്മർദ്ദഘട്ടങ്ങളെ തരണം ചെയ്യാൻ സാധിക്കാറില്ല. പ്രത്യേകിച്ച് വലിയ ടീമുകൾക്കെതിരെ കളിക്കുമ്പോൾ. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് സെർജിയോ റാമോസ് തന്നെയാണ് ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *