മെസ്സി എന്ന് അർജന്റീനക്കൊപ്പം ചേരും? പ്ലാനുകൾ വ്യക്തമാക്കി ടാറ്റ മാർട്ടിനോ!

സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ മത്സരത്തിൽ ഇന്റർമയാമിക്ക് വേണ്ടി കളിച്ചിരുന്നില്ല.മെസ്സിക്ക് പരിശീലകൻ വിശ്രമം അനുവദിക്കുകയായിരുന്നു.ഇത് വലിയ വിവാദമായിരുന്നു. മെസ്സി ഇല്ലാത്തതിൽ എതിർ ആരാധകർ കടുത്ത പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. മെസ്സിയുടെ ഫിറ്റ്നസ്സിൽ ആശങ്കയുള്ളത് കൊണ്ടായിരുന്നു ടാറ്റ മാർട്ടിനോ മെസ്സിക്ക് വിശ്രമം അനുവദിച്ചത്.

ഇനി ഇന്റർമയാമി ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് നടക്കുന്ന മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡാണ് ഇന്റർമയാമിയുടെ എതിരാളികൾ.ഇന്റർമയാമിയുടെ മൈതാനത്ത് വെച്ച് തന്നെയാണ് മത്സരം.നാളത്തെ മത്സരത്തിൽ മെസ്സി ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ സെന്റ് ലൂയിസ് സിറ്റിയാണ് ഇന്റർമയാമിയുടെ എതിരാളികൾ. ആ മത്സരത്തിലും മെസ്സി ഉണ്ടാകുമെന്ന് ടാറ്റ മാർട്ടിനോ സ്ഥിരീകരിച്ചിട്ടുണ്ട്.അതിനുശേഷമായിരിക്കും മെസ്സി അർജന്റീന ദേശീയ ടീമിനോടൊപ്പം ജോയിൻ ചെയ്യുക. ഇതിനെക്കുറിച്ച് ഇന്റർമയാമി പരിശീലകൻ പറഞ്ഞത് ഇങ്ങനെയാണ്.

” വരുന്ന ശനിയാഴ്ച നടക്കുന്ന സെന്റ് ലൂയിസ് സിറ്റിക്കെതിരെയുള്ള മത്സരത്തിലും ലയണൽ മെസ്സി കളിക്കും. അതിനുശേഷമാണ് അദ്ദേഹം അർജന്റീന ടീമിനോടൊപ്പം റിപ്പോർട്ട് ചെയ്യുക ” ഇതാണ് ടാറ്റ മാർട്ടിനോ പറഞ്ഞിട്ടുള്ളത്.

മെസ്സിയുടെ അഭാവം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വളരെയധികം തിരിച്ചടിയായിരിക്കും. ചുരുങ്ങിയത് 5 മത്സരങ്ങൾ എങ്കിലും അദ്ദേഹത്തിന് നഷ്ടമാവും. ജൂലൈ പതിനെട്ടാം തിയ്യതി ടോറോന്റോക്കെതിരെ ഇന്റർമയാമി ഒരു മത്സരം കളിക്കുന്നുണ്ട്. ആ മത്സരത്തിൽ ലയണൽ മെസ്സി തിരിച്ചെത്തും എന്നാണ് ഇന്റർമയാമി പ്രതീക്ഷിക്കപ്പെടുന്നത്. 10 ഗോളുകളും ഒൻപത് അസിസ്റ്റുകളും അമേരിക്കൻ ലീഗിൽ മാത്രമായി നേടിയ മെസ്സി മിന്നുന്ന ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *