കുറ്റം ചുമത്തി FA, ബ്രസീൽ സൂപ്പർ താരം കോപ സ്ക്വാഡിൽ നിന്നും പുറത്താകുമോ?
വരുന്ന കോപ്പ അമേരിക്കക്കുള്ള സ്ക്വാഡ് ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ പ്രഖ്യാപിച്ചിരുന്നു. അത് 26 താരങ്ങളുള്ള സ്ക്വാഡാണ് ഇപ്പോൾ ബ്രസീലിനനുള്ളത്. മധ്യനിരതാരമായ ലുകാസ് പക്കേറ്റ ഈ ടീമിൽ ഇടം നേടിയിട്ടുണ്ട്.ജൂൺ പതിനഞ്ചാം തീയതി വരെ ഈ ടീമിൽ മാറ്റം വരുത്താൻ പരിശീലകന് സാധിക്കും.
ലുകാസ് പക്കേറ്റയെ സംബന്ധിച്ചിടത്തോളം വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്തയാണ് ഇന്നലെ പുറത്തേക്ക് വന്നിട്ടുള്ളത്.ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അദ്ദേഹത്തിനുമേൽ കുറ്റം ചുമത്തിയിട്ടുണ്ട്. അതായത് ബെറ്റിങ് നിയമലംഘനങ്ങൾ അദ്ദേഹം നടത്തി എന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനുമേൽ കുറ്റം ചുമത്തിയിട്ടുള്ളത്.ഇത് അദ്ദേഹത്തിന്റെ കരിയറിനെ തന്നെ ബാധിക്കുന്ന ഒരു കാര്യമാണ്.
🚨 West Ham United’s Lucas Paqueta has been charged with misconduct by The FA for allegedly getting booked on purpose to influence the betting market.
— Ben Jacobs (@JacobsBen) May 23, 2024
The games in question are:
Leicester City on 12 November 2022
Aston Villa on 12 March 2023
Leeds United on 21 May 2023… pic.twitter.com/jB6ZN3lmMo
അതായത് വാതുവെപ്പ് സംഘത്തിന് അനുകൂലമായി പക്കേറ്റ പ്രവർത്തിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചില മത്സരങ്ങളിൽ അദ്ദേഹം യെല്ലോ കാർഡ് വഴങ്ങിയത് മനപ്പൂർവമായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.നേരത്തെ തന്നെ ഈ ബ്രസീലിയൻ താരത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് ബ്രസീലിന്റെ പരിശീലകനായ ഡിനിസ് ടീമിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. കുറ്റം ചുമത്തപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തെ കാത്തിരിക്കുന്നത് വലിയ ശിക്ഷകളാണ്.
ഈ വിഷയത്തിൽ ജൂൺ മൂന്നാം തീയതി വരെ വിശദീകരണം നൽകാനുള്ള സമയം ഈ താരത്തിനുണ്ട്. അതിനുശേഷം താരം കുറ്റക്കാരനാണ് എന്ന് ബോധ്യമായാൽ ശിക്ഷ വിധിക്കും.കടുത്ത ശിക്ഷ തന്നെ അദ്ദേഹത്തിന് ലഭിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ബ്രസീലിന്റെ കോപ അമേരിക്ക സ്ക്വാഡിൽ നിന്നും സ്ഥാനം നഷ്ടമാവാനുള്ള സാധ്യതയും ഇവിടെയുണ്ട്. ചുരുക്കത്തിൽ വലിയ ഒരു പ്രതിസന്ധിയിലാണ് ഇപ്പോൾ ഈ ബ്രസീലിയൻ സൂപ്പർതാരം അകപ്പെട്ടിരിക്കുന്നത്.