പാൽമർക്ക് മികച്ച യുവതാരത്തിനുള്ള പുരസ്കാരം,റോബറിയെന്ന് ആഴ്സണൽ ആരാധകർ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും കോൾ പാൽമറെ ചെൽസി സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനമാണ് ഈ പ്രീമിയർ ലീഗിൽ അദ്ദേഹം നടത്തിയിട്ടുള്ളത്. 33 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 32 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 22 ഗോളുകളും 10 അസിസ്റ്റുകളുമാണ് അദ്ദേഹം പ്രീമിയർ ലീഗിൽ ചെൽസി വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്.

ഇപ്പോൾ ഒരു പുരസ്കാരം അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരമാണ് പാൽമർക്ക് ലഭിച്ചിട്ടുള്ളത്. ചെൽസിയിലെ അരങ്ങേറ്റ സീസണിൽ തന്നെ അദ്ദേഹം ഈ അവാർഡ് കരസ്ഥമാക്കുകയായിരുന്നു.അർഹിച്ച പുരസ്കാരമാണ് അദ്ദേഹം കരസ്ഥമാക്കിയത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

പക്ഷേ ആഴ്സണൽ ആരാധകർക്ക് ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളത്.ആഴ്സണൽ താരങ്ങളായ ബുകയോ സാക്ക,വില്യം സാലിബ എന്നിവരിൽ ഒരാളാണ് ഈ പുരസ്കാരം അർഹിച്ചത് എന്നാണ് ആഴ്സണൽ ആരാധകർ അവകാശപ്പെടുന്നത്. ഒരു റോബറി നടന്നു എന്നാണ് ഇവർ ഈ പുരസ്കാരത്തിനെതിരെ ആരോപിച്ചിരിക്കുന്നത്.

പാൽമർ മികച്ച പ്രകടനം നടത്തിയെങ്കിലും ചെൽസി ഈ സീസണിൽ മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതേസമയം ആഴ്സണൽ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടുണ്ട്. അത് പരിഗണിച്ചുകൊണ്ട് ആഴ്സണൽ താരങ്ങൾക്കാണ് നൽകേണ്ടത് എന്നാണ് ഇവർ അവകാശപ്പെടുന്നത്. അതേസമയം മറ്റൊരാൾ അവകാശപ്പെട്ടത് സാക്കയോ ഫോഡനോ ഈ പുരസ്കാരം അർഹിച്ചിരുന്നു എന്നുള്ളതാണ്. ചെൽസിയിൽ പെനാൽറ്റികൾ എടുക്കുന്നതുകൊണ്ടാണ് ഇത്രയധികം ഗോളുകൾ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞതെന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്.

എന്നാൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നൽകാത്തതിൽ ചെൽസി ആരാധകരും പ്രതിഷേധം ഉയർത്തുന്നുണ്ട്. ഏതായാലും അർഹിച്ച പുരസ്കാരമാണ് പാൽമർ നേടിയത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനെ വലിയ പ്രതീക്ഷകൾ നൽകുന്ന താരമാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *