ലാറ്റിനമേരിക്കയിലെ രാജാക്കന്മാർ ബ്രസീൽ തന്നെയാണ്,റാങ്കിങ് ഇതാ!

ഫുട്ബോൾ ലോകത്തിന് ഒരുപാട് പ്രതിഭകളെ സമ്മാനിച്ച രാജ്യമാണ് ബ്രസീൽ. ബ്രസീലിയൻ ലീഗിലൂടെ ഒരുപാട് പ്രതിഭകൾ ഉദയം കൊള്ളാറുണ്ട്. അതുകൊണ്ടുതന്നെയാണ് യൂറോപ്പിലെ വമ്പന്മാർ എല്ലാം ബ്രസീലിലേക്ക് നിരന്തരം സ്കൗട്ടിംഗ് ടീമുകളെ അയക്കാറുള്ളത്. ബ്രസീലിയൻ ഫുട്ബോളിന്റെ ആധിപത്യം വിളിച്ചോതുന്ന മറ്റൊരു ലിസ്റ്റ് കൂടി പുറത്തുവന്നിട്ടുണ്ട്.

IFFHS സൗത്ത് അമേരിക്കയിലെ ക്ലബ്ബുകളുടെ റാങ്കിംഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ 10 സ്ഥാനങ്ങളിൽ വരുന്ന ക്ലബ്ബുകളിൽ 7 ക്ലബ്ബുകളും ബ്രസീലിൽ നിന്നുള്ളവരാണ്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ബ്രസീലിയൻ വമ്പൻമാരായ പാൽമിറാസാണ്. ഏതായാലും ആദ്യ സ്ഥാനങ്ങളിൽ ഉള്ള ക്ലബ്ബുകൾ ഏതൊക്കെയാണെന്ന് താഴെ നൽകുന്നു.

ആദ്യ ഇരുപത് സ്ഥാനങ്ങളിൽ ഉള്ള ക്ലബ്ബുകളെയാണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.അതിൽ 11 ക്ലബ്ബുകളും ബ്രസീലിൽ നിന്നുള്ളവരാണ്.രണ്ടാം സ്ഥാനത്താണ് അർജന്റീന വരുന്നത്. ആറ് ക്ലബ്ബുകളാണ് അർജന്റീനയിൽ നിന്നും ഇടം നേടിയിട്ടുള്ളത്. സൗത്ത് അമേരിക്കയിലെ രാജാക്കന്മാർ അവരുടെ ലീഗുമാണ് എന്ന് അടിവരയിടുന്നതാണ് IFFHS ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ക്ലബ്ബ് റാങ്കിങ്

Leave a Reply

Your email address will not be published. Required fields are marked *