എപ്പോഴും പേടി തോന്നും, മെസ്സി എനിക്ക് നൽകിയത് ഉറക്കമില്ലാത്ത രാത്രികൾ: തുറന്ന് പറഞ്ഞ് എതിർതാരം!
സൂപ്പർ താരം ലയണൽ മെസ്സി അസാധാരണമായ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. കേവലം 8 ലീഗ് മത്സരങ്ങളിൽ നിന്ന് 19 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.ആകെ പത്ത് ഗോളുകളും 9 അസിസ്റ്റുകളും മെസ്സി കഴിഞ്ഞു.കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും 5 അസിസ്റ്റുമാണ് മെസ്സി നേടിയത്.
സീസണിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റിയൽ സോൾട്ട് ലേക്കിനെ ഇന്റർമയാമി പരാജയപ്പെടുത്തിയത്. മത്സരത്തിൽ മെസ്സി എതിർ പ്രതിരോധനിരക്ക് വല്ലാത്ത തലവേദന സൃഷ്ടിച്ചിരുന്നു.രണ്ട് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് മെസ്സിയായിരുന്നു. ഏതായാലും മെസ്സിയെ നേരിട്ട് അനുഭവം സാൾട്ട് ലേക്ക് ഡിഫന്ററായ എനേലി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത് തന്നെ പേടിപ്പെടുത്തുന്നുവെന്നും ഉറക്കമില്ലാത്ത രാത്രികളാണ് മെസ്സി അതുവഴി നൽകിയതെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.എനേലിയുടെ വാക്കുകൾ ഇങ്ങനെയാണ്.
“I still really can’t believe it.”
— Major League Soccer (@MLS) May 8, 2024
Emeka Eneli of @realsaltlake on playing against his idol Messi and scoring his first MLS goal. pic.twitter.com/ZKiWbQVhwd
” മെസ്സിയെ നേരിട്ടത് ഇപ്പോഴും എനിക്കൊരു പേടിസ്വപ്നമാണ്. ഒരുപാട് ഉറക്കമില്ലാത്ത രാത്രികൾ അത് സമ്മാനിച്ചു കഴിഞ്ഞു. അത് കഴിഞ്ഞിട്ട് രണ്ടോ മൂന്നോ മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു.ഇപ്പോഴും ഉറങ്ങാൻ പോകുന്ന സമയത്ത് ഞാൻ അത് ഓർക്കും. അത് എനിക്കിപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. അദ്ദേഹത്തെ നേരിടാൻ കഴിഞ്ഞു എന്ന കാര്യത്തിൽ മാത്രമാണ് എനിക്ക് സന്തോഷമുള്ളത് ” ഇതാണ് എനേലി പറഞ്ഞിട്ടുള്ളത്.
പരിക്കിൽ നിന്ന് മുക്തനായി വന്നതിനുശേഷം മെസ്സി കൂടുതൽ മികവിലേക്ക് ഉയർന്നതായി കാണാം. ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ സുവാരസിനൊപ്പം മെസ്സി ഒന്നാം സ്ഥാനം പങ്കെടുക്കുകയാണ്. രണ്ട് താരങ്ങളും 10 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. അടുത്ത മത്സരത്തിൽ ഇന്റർമയാമിയുടെ എതിരാളികൾ മോൻട്രിയലാണ്.