മത്സരത്തിനിടെ ഏറ്റുമുട്ടി ടോട്ടൻഹാമിന്റെ ബ്രസീൽ- അർജന്റീന താരങ്ങൾ, പ്രതികരിച്ച് പരിശീലകൻ.
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വലിയ തോൽവിയാണ് ടോട്ടൻഹാമിന് ഏറ്റുവാങ്ങേണ്ടിവന്നത്. കരുത്തരായ ലിവർപൂൾ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അവരെ പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് സലാ ലിവർപൂളിന് വേണ്ടി തിളങ്ങുകയായിരുന്നു. അതേസമയം ടോട്ടൻഹാമിന് വേണ്ടി റിച്ചാർലീസൺ ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടു മുൻപേയാണ് ലിവർപൂൾ താരമായ റോബർട്ട്സൺ ഗോൾ കണ്ടെത്തിയത്. ആദ്യപകുതിക്ക് പിരിഞ്ഞ സമയത്ത് ടോട്ടൻഹാമിന്റെ പ്രതിരോധനിര താരങ്ങളായ ക്രിസ്റ്റ്യൻ റൊമേറോയും എമേഴ്സൺ റോയലും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഈ ഗോൾ വഴങ്ങിയതിനെ കുറിച്ചാണ് വാക്ക് തർക്കം ഉണ്ടായിട്ടുള്ളത്. രണ്ടുപേരും തമ്മിലുള്ള വാഗ്വാദം രൂക്ഷമായതോടെ ടോട്ടൻഹാം ഗോൾകീപ്പർ വിസാരിയോ ഇതിൽ ഇടപെട്ടുകൊണ്ട് പിടിച്ചു മാറ്റുകയായിരുന്നു. ഏതായാലും ടോട്ടൻഹാമിലെ അർജന്റീന- ബ്രസീൽ താരങ്ങൾ പരസ്പരം ഏറ്റുമുട്ടിയ വിഷയത്തിൽ പരിശീലകനായ പോസ്റ്റകോഗ്ലു പ്രതികരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Vicario had to separate Romero and Emerson at halftime. pic.twitter.com/Y87IEnyeFR
— SpursOTM (@SpurOTM) May 5, 2024
” അവർ ടീമിന്റെ കാര്യത്തിൽ വളരെയധികം കെയർ ചെയ്യുന്നുണ്ട് എന്നുള്ളതിന്റെ തെളിവാണ് സംഭവിച്ചിട്ടുള്ളത്.അവർ വളരെയധികം നിരാശരായിരുന്നു. ക്ലബ്ബിന്റെ ഈയൊരു പ്രകടനത്തിൽ അവർ ഹാപ്പിയായിരുന്നില്ല. ആ ഒരു സാഹചര്യം അഡ്രസ്സ് ചെയ്യാനാണ് അവർ ശ്രമിച്ചിട്ടുള്ളത്. അവർ ടീമിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തുന്നു എന്നുള്ളതിന്റെ തെളിവ് മാത്രമാണ് അത്. അതിനപ്പുറത്തേക്ക് അതിനെ അഡ്രസ് ചെയ്യേണ്ട കാര്യമില്ല” ഇതാണ് ടോട്ടൻഹാം പരിശീലകൻ പറഞ്ഞിട്ടുള്ളത്.
Ange Postecoglou defends Cristian Romero and Emerson Royal after their spat against Liverpool… as Tottenham boss claims the two defenders 'care' about Spurs' poor form https://t.co/0evZZuRTFx
— Mail Sport (@MailSport) May 5, 2024
ടീമിന്റെ പ്രതിരോധനിരയിലാണ് ഈ രണ്ടു താരങ്ങളും കളിക്കുന്നത്. ഗോൾ വഴങ്ങിയതിൽ ഇരുവരും കടുത്ത നിരാശരായിരുന്നുവെന്നും അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നുമാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അതിനപ്പുറത്തേക്ക് മറ്റു വ്യാഖ്യാനങ്ങൾ നൽകേണ്ടതില്ല എന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും ടോട്ടൻഹാമിനെ സംബന്ധിച്ചിടത്തോളം ഇത് അത്ര നല്ല സമയമല്ല.അവസാനത്തെ നാല് മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.