വരുന്ന യൂറോ കപ്പ്, സുപ്രധാനമാറ്റം പ്രഖ്യാപിച്ച് യുവേഫ!
വരുന്ന ജൂൺ മാസത്തിലാണ് ഈ വർഷത്തെ യുവേഫ യുറോ കപ്പ് അരങ്ങേറുന്നത്. ജർമനിയാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. ഇതിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു.എല്ലാ വമ്പന്മാരും അടുത്ത യൂറോ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.
ഇതിനിടെ യുവേഫ ഒരു നിർണായക പ്രഖ്യാപനം നടത്തിയിട്ടുണ്ട്.ഒരു സുപ്രധാനമാറ്റമാണ് അവർ പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് യൂറോ കപ്പിനുള്ള സ്‌ക്വാഡിൽ പരിശീലകർക്ക് 23 പേരെയായിരുന്നു ഉൾപ്പെടുത്താൻ സാധിച്ചിരുന്നത്. അതിപ്പോൾ വർധിപ്പിച്ചിട്ടുണ്ട്. മൂന്ന് താരങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് 26 ആക്കി ഉയർത്തിയിട്ടുണ്ട്. അതായത് സ്‌ക്വാഡിൽ 26 പേര് ഉൾപ്പെടുത്താൻ ഇനിമുതൽ സാധിക്കും.
🏆 The maximum squad size for #EURO2024 teams has been increased from the original quota of 23 to 26 players.
— UEFA (@UEFA) May 3, 2024
🗓️ Teams must provide a squad list containing between 23 and 26 players by 7 June. pic.twitter.com/htXBffbNjX
മാത്രമല്ല സ്‌ക്വാഡ് പ്രഖ്യാപിക്കേണ്ട അവസാന ദിവസവും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ ഏഴാം തീയതിക്കും മുൻപേ നിർബന്ധമായും എല്ലാ പരിശീലകരും സ്‌ക്വാഡ് നൽകേണ്ടതുണ്ട് എന്നാണ് യുവേഫ അറിയിച്ചിട്ടുള്ളത്. ജൂൺ ഏഴാം തീയതിക്ക് മുൻപ് എല്ലാ ടീമുകളും തങ്ങളുടെ 26 അംഗ സ്‌ക്വാഡ് പ്രഖ്യാപിക്കും.താരങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചത് പരിശീലകരെ സഹായിക്കുന്ന ഒന്ന് തന്നെയാണ്.
കൂടുതൽ ഓപ്ഷനുകൾ അവർക്ക് ലഭ്യമാകും.പരിക്കുകൾ കൊണ്ടും സസ്പെൻഷനുകൾ കൊണ്ടും താരങ്ങളെ നഷ്ടമായാലും മികച്ച പകരക്കാരെ ഉൾപ്പെടുത്താൻ ടീമുകൾക്ക് അവിടെ സാധിക്കുക തന്നെ ചെയ്യും.