തകർപ്പൻ പ്രകടനവുമായി മെസ്സിഞ്ഞോ, വമ്പൻ ഓഫർ നൽകാൻ ചെൽസി!

നിലവിൽ ബ്രസീലിയൻ വമ്പൻമാരായ പാൽമിറാസിന് വേണ്ടിയാണ് യുവ സൂപ്പർ താരം എസ്റ്റവായോ വില്യൻ കളിച്ചുകൊണ്ടിരിക്കുന്നത്.മെസ്സിഞ്ഞോ എന്ന് വിളിപ്പേരുള്ള താരം ഇന്ന് നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പാൽമിറാസ് ബോട്ടോഫോഗോയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ പാൽമിറാസിന്റെ വിജയ ഗോൾ നേടിയത് വില്ല്യനാണ്. കൂടാതെ മികച്ച പ്രകടനവും ഇദ്ദേഹം നടത്തി.

കേവലം 17 വയസ്സ് മാത്രമുള്ള താരത്തിന് വേണ്ടി യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും ശ്രമങ്ങൾ ആരംഭിച്ചിരുന്നു.ചെൽസി ഏറെക്കാലമായി താരത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്. നേരത്തെ ഒരു ഓഫർ അവർ പാൽമിറാസിന് നൽകിയിരുന്നുവെങ്കിലും അവർ അത് തള്ളിക്കളയുകയായിരുന്നു. പക്ഷേ മെസ്സിഞ്ഞോയെ ഉപേക്ഷിക്കാൻ ചെൽസി തയ്യാറായിട്ടില്ല. ഒരു വമ്പൻ ഓഫർ നൽകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ചെൽസിയുള്ളത്.

55 മില്യൺ യുറോയുടെ ഓഫർ നൽകാനാണ് ചെൽസി തയ്യാറെടുക്കുന്നത്. ബ്രസീലിയൻ മാധ്യമമായ UOL ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ രണ്ട് തവണ ബിഡുകൾ പരാജയപ്പെട്ടെങ്കിലും ഇത്തവണ ഫലം കാണുമെന്നാണ് ചെൽസി പ്രതീക്ഷിക്കുന്നത്.താരത്തെ സ്വന്തമാക്കിയാലും 18 വയസ്സ് തികഞ്ഞാൽ മാത്രമാണ് അദ്ദേഹത്തിന് യൂറോപ്പിലേക്ക് വരാൻ സാധിക്കുക. അതിനർത്ഥം അടുത്ത സീസണിന് ശേഷം മാത്രമാണ് അദ്ദേഹം യൂറോപ്പിൽ കളിച്ചു തുടങ്ങുക.

ഈ സീസണിൽ എല്ലാ കോമ്പറ്റീഷനിലുമായി 12 മത്സരങ്ങൾ പാൽമിറാസിന്റെ സീനിയർ ടീമിന് വേണ്ടി താരം കളിച്ചു കഴിഞ്ഞു.ചെൽസിയെ കൂടാതെ ആർസണൽ,പിഎസ്ജി, ബാഴ്സലോണ എന്നിവർക്കൊക്കെ മെസ്സിഞ്ഞോയെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. പക്ഷേ നിലവിൽ ചെൽസി തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *