എല്ലാ വീഡിയോസും ഇമേജും വേണമെന്ന് ലാപോർട്ട, നൽകില്ലെന്ന് റഫറിമാരുടെ അസോസിയേഷൻ!
കഴിഞ്ഞ എൽ ക്ലാസ്സിക്കോ മത്സരത്തിൽ ബാഴ്സലോണയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ വിജയിച്ചിട്ടുള്ളത്.എന്നാൽ ഈ മത്സരത്തിൽ വലിയ ഒരു വിവാദം നടന്നിരുന്നു. ബാഴ്സ താരമായ ലാമിനെ യമാലിന്റെ ഗോൾശ്രമം റയൽ മാഡ്രിഡ് ഗോൾകീപ്പർ ലുനിൻ ഗോൾലൈൻ കഴിഞ്ഞതിനുശേഷമാണ് രക്ഷപ്പെടുത്തുന്നത്.എന്നാൽ റഫറി ഇത് ഗോൾ നിഷേധിക്കുകയായിരുന്നു.
ഗോൾ ലൈൻ ടെക്നോളജി ഇല്ലാത്തതും ബാഴ്സ തിരിച്ചടിയായി.ഏതായാലും ഇത് ഫുട്ബോൾ ലോകത്ത് വലിയ വിവാദമായിട്ടുണ്ട്. ബാഴ്സലോണ പ്രസിഡന്റായ ജോയൻ ലാപോർട്ട ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു സ്റ്റേറ്റ്മെന്റ് നടത്തുകയും ചെയ്തിരുന്നു. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനോടും റഫറിമാരുടെ സംഘടനയോടും ഒരു ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചിട്ടുള്ളത്.VAR റഫറി മുഖാന്തരം അത് ഗോളാണോ അല്ലയോ എന്ന് പരിശോധിക്കുന്ന സമയത്തുള്ള എല്ലാ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും തങ്ങൾക്ക് നൽകണമെന്നാണ് ബാഴ്സ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുള്ളത്.
🚨 Barça president Laporta: “We asked the RFEF to provide us with all the images and audios of Lamine’s cancelled goal”.
— Fabrizio Romano (@FabrizioRomano) April 22, 2024
❗️ “If it was a legal goal, we do not rule out asking to re-play the match”.
“We will go further, we do not rule out anything”. pic.twitter.com/VMdsUxWwu3
അത് ഗോളാണ് എന്ന് തെളിഞ്ഞാൽ മത്സരം വീണ്ടും നടത്താൻ തങ്ങൾ ആവശ്യപ്പെടുമെന്ന് ലാപോർട്ട അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ റഫറിമാരുടെ അസോസിയേഷൻ തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്. മുഴുവൻ വീഡിയോസും ചിത്രങ്ങളും ഓഡിയോകളും ഒരു കാരണവശാലും നൽകാനാവില്ല എന്നാണ് റഫറിമാരുടെ സംഘടന പറഞ്ഞിട്ടുള്ളത്. മുൻപും ഈയൊരു നിലപാട് തങ്ങളെ സ്വീകരിച്ചിട്ടുണ്ടെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.ബാഴ്സക്ക് എന്നല്ല, മറ്റൊരു ക്ലബ്ബിനും തന്നെ ഇതൊന്നും നൽകില്ലെന്നും റഫറിമാരുടെ സംഘടന അറിയിച്ചു കഴിഞ്ഞു എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൂടാതെ മത്സരം നിയന്ത്രിച്ച സെസാർ സോട്ടോക്ക് ഇവർ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.ഈ സീസണിൽ ഏറ്റവും മികച്ച രൂപത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരാളാണ് സോട്ടോയെന്നും അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല എന്നും ഇവർ തീരുമാനിച്ചിട്ടുണ്ട്. കളി കൃത്യമായി നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു റഫറിയാണ് സോട്ടോയെന്നും ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതായാലും ബാഴ്സലോണ ഏതു രൂപത്തിലുള്ള തീരുമാനങ്ങളാണ് ഇനി കൈക്കൊള്ളുക എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.