റഫറിയാണ് ഞങ്ങളെ തോൽപ്പിച്ചത്: ചാവി

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണക്ക് വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് പിഎസ്ജി ബാഴ്സയെ സ്വന്തം മൈതാനത്ത് തോൽപ്പിക്കുകയായിരുന്നു. ഇതോടെ നാലിനെതിരെ ആറ് ഗോളുകൾക്ക് പിഎസ്ജി വിജയിക്കുകയും അവർ സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. മത്സരത്തിന്റെ ആദ്യപകുതിയിൽ അരൗഹോ റെഡ് കാർഡ് കണ്ട് പുറത്തുപോയത് അക്ഷരാർത്ഥത്തിൽ ബാഴ്സക്ക് തിരിച്ചടിയാവുകയായിരുന്നു.

മാത്രമല്ല ഒരു പെനാൽറ്റി ബാഴ്സ വഴങ്ങി.ചാവിക്കും മറ്റൊരു കോച്ചിംഗ് സ്റ്റാഫിനും റെഡ് കാർഡ് ലഭിച്ചു.നിരവധി യെല്ലോ കാർഡുകൾ മത്സരത്തിൽ പിറന്നിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ റഫറിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സ പരിശീലകനായ ചാവി. റഫറിയാണ് തങ്ങളെ തോൽപ്പിച്ചത് എന്നാണ് ചാവി ആരോപിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളുടെ ചാമ്പ്യൻസ് ലീഗ് യാത്ര അവസാനിച്ചത് റഫറി കാരണമാണ്.ഇത് വളരെ പരിതാപകരമായ ഒരു കാര്യം തന്നെയാണ്.നിങ്ങൾ ഒരു ദുരന്തമാണെന്ന് ഞാൻ റഫറിയോട് തന്നെ പറഞ്ഞു.അതാണ് യാഥാർത്ഥ്യം. മത്സരത്തെക്കുറിച്ച് സംസാരിക്കുന്നതിൽ യാതൊരുവിധ അർത്ഥവുമില്ല. കാരണം റഫറി അതെല്ലാം തകർത്തുകളഞ്ഞു.ഞങ്ങൾക്ക് മിണ്ടാതിരിക്കാൻ പറ്റില്ല. അദ്ദേഹമാണ് മത്സരം നശിപ്പിച്ചത് “ഇതാണ് ബാഴ്സലോണയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും പിഎസ്ജിയും ബോറൂസിയയും സെമിയിൽ പ്രവേശിച്ചു കഴിഞ്ഞു.ഇനി ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലാണ് ഏറ്റുമുട്ടുക. മറ്റൊരു മത്സരത്തിൽ ആഴ്സണലും ബയേണും തമ്മിൽ കളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *