നെയ്മറെ എത്തിക്കണം,ഇന്റർമയാമിക്ക് വെല്ലുവിളിയായി മറ്റൊരു MLS ക്ലബ്!

ദിവസങ്ങൾക്ക് മുൻപാണ് MLS സുമായി ബന്ധപ്പെട്ട ഒരു ഒഫീഷ്യൽ പ്രഖ്യാപനം പുറത്തേക്ക് വന്നത്. അതായത് എംഎൽഎസിലേക്ക് പുതിയ ഒരു ഫ്രാഞ്ചൈസി കൂടി വരുന്നു.സാൻ ഡിയഗോ എഫ്സി എന്ന ക്ലബ്ബാണ് എംഎൽഎസിന്റെ ഭാഗമാവുന്നത്. വലിയ പ്ലാനുകളുമായാണ് സാൻ ഡിയഗോ എന്ന ക്ലബ്ബ് എത്തുന്നത്.

അതായത് റയൽ മാഡ്രിഡിന്റെ മെക്സിക്കൻ ഇതിഹാസമായ ഹുഗോ സാഞ്ചസിനെ സ്പോർട്ടിംഗ് ഡയറക്ടർ സ്ഥാനത്തേക്ക് കൊണ്ടുവരിക എന്നതാണ് ഇവരുടെ ആദ്യത്തെ പദ്ധതി. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇവർ ആരംഭിച്ചു കഴിഞ്ഞു.2012ന് ശേഷം മറ്റൊരു ടീമിന്റേയും റോൾ ഏറ്റെടുത്തിട്ടില്ലാത്ത വ്യക്തി കൂടിയാണ് സാഞ്ചസ്. അദ്ദേഹത്തെ എത്തിക്കാനാണ് ഇവരുടെ ഉദ്ദേശം.

മാത്രമല്ല മെക്സിക്കൻ ഗോൾകീപ്പറായ ഒച്ചോവയെയാണ് ഇവർ ആദ്യത്തെ ക്യാപ്റ്റനായി കൊണ്ട് ലക്ഷ്യം വെച്ചിരിക്കുന്നത്. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ സാലർനിറ്റാനക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.ഈ സീസണിന് ശേഷം അദ്ദേഹത്തെ ഫ്രീ ട്രാൻസ്ഫറിൽ കൊണ്ടുവരാം എന്നാണ് ഇവർ ഉദ്ദേശിക്കുന്നത്.

എന്നാൽ ഈ ക്ലബ്ബിന്റെ ഏറ്റവും വലിയ ലക്ഷ്യം അത് മറ്റാരുമല്ല, ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറാണ്. നെയ്മറെ സൗദി അറേബ്യയിൽ നിന്നും തങ്ങളുടെ ക്ലബ്ബിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഇവർ നടത്തിയേക്കും.പക്ഷേ അത് ഫലം കാണാനുള്ള സാധ്യത കുറവാണ്. നെയ്മർ അമേരിക്കൻ ലീഗിലേക്ക് വരാൻ തീരുമാനിച്ചാലും അത് ഇന്റർമയാമിയിലേക്കായിരിക്കും.കാരണം നെയ്മറുടെ സുഹൃത്തുക്കളായ ലയണൽ മെസ്സിയും സുവാരസ്സും അവിടെയാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ വരുന്ന സമ്മറിൽ നെയ്മർ ക്ലബ്ബ് വിടാൻ സാധ്യതയില്ല. അദ്ദേഹത്തിന് അൽ ഹിലാലുമായി ഇപ്പോഴും കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *