അടുത്ത സീസണിലും ഞാൻ ഇവിടെ ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല:ടെൻ ഹാഗ്

ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തെടുത്തിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ചെൽസിയോട് അവർ പരാജയപ്പെട്ടിരുന്നു.അതിന് തൊട്ടുമുന്നേ നടന്ന മത്സരത്തിൽ അവർ സമനില വഴങ്ങി.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാത്രമായി 12 തോൽവികളാണ് യുണൈറ്റഡ് അടങ്ങിയിട്ടുള്ളത്. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്.

അതുകൊണ്ടുതന്നെ ആരാധകർക്കിടയിൽ പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്. പരിശീലകൻ എറിക് ടെൻ ഹാഗിനെ പുറത്താക്കണം എന്നാണ് ആരാധകരുടെ ആവശ്യം. വരുന്ന സമ്മറിൽ അദ്ദേഹത്തെ ഒഴിവാക്കി പുതിയ പരിശീലകനെ കൊണ്ടുവരുമെന്ന റൂമറുകളും ഉണ്ട്.എന്നാൽ ടെൻ ഹാഗ് ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്. അടുത്ത സീസണിലും യുണൈറ്റഡ് പരിശീലകനായി കൊണ്ട് താൻ ഇവിടെ ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്ക് ഒരു സംശയവുമില്ല, ഞാൻ ഇവിടെ തന്നെ ഉണ്ടാകും.എന്റെ ജോലിയിൽ മാത്രമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.ഈ പ്രോജക്ടിലാണ് എന്റെ ശ്രദ്ധയുള്ളത്.ഇവിടെ തുടരുന്നത് ഞാൻ ശരിക്കും ഇഷ്ടപ്പെടുന്നു.ഞാൻ ആസ്വദിക്കുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ചാലഞ്ചാണ്.എപ്പോഴും എല്ലാം ശരിയായി സംഭവിക്കണമെന്നില്ല.നമ്മൾ ആഗ്രഹിക്കുന്ന റിസൾട്ട് എപ്പോഴും ലഭിക്കണം എന്നില്ല.പക്ഷേ ഞങ്ങൾ ശരിയായ ദിശയിലാണ് ഉള്ളത്. ഞങ്ങൾ ആഗ്രഹിക്കുന്നിടത്ത് ഞങ്ങൾ എത്തുക തന്നെ ചെയ്യും ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി അടുത്ത മത്സരത്തിൽ ലിവർപൂളിനെയാണ് നേരിടുക.നാളെ രാത്രി ഇന്ത്യൻ സമയം എട്ടുമണിക്കാണ് ഈ മത്സരം നടക്കുക. നേരത്തെ FA കപ്പിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു.മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം.

Leave a Reply

Your email address will not be published. Required fields are marked *