6 വർഷം പത്തിലധികം ഗോളുകൾ, പുതിയ റെക്കോർഡ് കുറിച്ച് ക്രിസ്റ്റ്യാനോ!
ഇന്റർനാഷണൽ ഫുട്ബോളിൽ ഇപ്പോഴും തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രധാനമായും രണ്ട് റെക്കോർഡുകളാണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്. ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോയാണ്,അതുപോലെതന്നെ ഏറ്റവും മത്സരങ്ങൾ കളിച്ച താരവും റൊണാൾഡോ തന്നെയാണ്. ആ മികവ് ഇപ്പോഴും തുടരാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
2023 എന്ന കലണ്ടർ വർഷത്തിൽ പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി 10 ഗോളുകൾ നേടാൻ റൊണാൾഡോ കഴിഞ്ഞിട്ടുണ്ട്. ഇത് പുതിയ ഒരു റെക്കോർഡാണെന്ന് IFFHS റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. അതായത് ആറു വർഷം ഇന്റർനാഷണൽ ഫുട്ബോളിൽ പത്തോ അതിലധികമോ ഗോൾ നേടിയ ആദ്യത്തെ താരം എന്ന റെക്കോർഡാണ് റൊണാൾഡോ സംഗമമാക്കിയിട്ടുള്ളത്. ഇതിനു മുൻപ് ആരുംതന്നെ രാജ്യത്തിനുവേണ്ടി ആറു വർഷം ഡബിൾ ഡിജിറ്റ് ഗോളുകൾ സ്വന്തമാക്കിയിട്ടില്ല.
2013ലാണ് റൊണാൾഡോ ആദ്യമായി പോർച്ചുഗലിനു വേണ്ടി ഗോളുകളുടെ കാര്യത്തിൽ രണ്ടക്ക സംഖ്യ പിന്നിടുന്നത്.10 ഗോളുകളാണ് ആ വർഷം റൊണാൾഡോ നേടിയത്. 2016ൽ 13 ഗോളുകൾ, 2017ൽ 11 ഗോളുകൾ,2019-ൽ 14 ഗോളുകൾ,2021ൽ 13 ഗോളുകൾ എന്നിങ്ങനെയാണ് കണക്കുകൾ വരുന്നത്. ഇക്കാര്യത്തിൽ മലേഷ്യൻ ഇതിഹാസമായ മുക്താർ ദഹാരിയെയാണ് റൊണാൾഡോ പരാജയപ്പെടുത്തിയിട്ടുള്ളത്.
A família 🇵🇹 #PartilhaAPaixão pic.twitter.com/Zy9fkrgyL3
— Cristiano Ronaldo (@Cristiano) March 24, 2024
അദ്ദേഹം തന്റെ രാജ്യമായ മലേഷ്യയ്ക്ക് വേണ്ടി 5 വർഷം പത്തോ അതിലധികമോ ഗോളുകൾ നേടിയിട്ടുണ്ട്. നെയ്മർ ജൂനിയർ,ലയണൽ മെസ്സി,കിലിയൻ എംബപ്പേ എന്നിവർ പുറകിലാണ് വരുന്നത്. രണ്ട് വർഷമാണ് ഇവർ ദേശീയ ടീമിന് വേണ്ടി പത്തോ അതിലധികമോ ഗോളുകൾ നേടിയിട്ടുള്ളത്. 2014 ബ്രസീലിന് വേണ്ടി 15 ഗോളുകൾ നേടിയതാണ് നെയ്മറുടെ ഉയർന്ന നില. അതേസമയം 2022ൽ അർജന്റീനക്ക് വേണ്ടി 18 ഗോളുകൾ പൂർത്തിയാക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.